90's കിഡ്‌സ് ഒക്കെ ഇനി തന്തവൈബ്, ജെൻ സി, ആൽഫാ സീരിസുകളിലേക്ക് ജെൻ ബീറ്റയും

ജെൽ ബീറ്റ തലമുറയിൽ ജനിക്കുന്ന കുട്ടികൾ ലോക ജനസംഖ്യയുടെ 13 ശതമാനം മുതൽ 16 ശതമാനം വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷ
beta baby
Updated on
1 min read

ദൂരദർശനും ചിത്ര​ഗീതവും പാടവരമ്പുമൊക്കെ നോസ്റ്റാൾജിയ ആക്കി മില്ലേനിയന്‍സുകളെ (90's കിഡ്‌സ്) തള്ളിമാറ്റി എത്തിയ ജെൻ സി, ആൽഫാ സീരിസുകളിലേക്ക് പുതിയ ടീം എത്തിയിട്ടുണ്ട്, ജെൻ ബീറ്റ. 2025 ജനുവരി ഒന്ന് മുതൽ ജനിക്കുന്നവരാണ് ജെനറേഷൻ ബീറ്റ. ഇതിന് മുൻപ് 2010 ലാണ് ലോകം ഒരു തലമുറമാറ്റത്തിലൂടെ കടന്നു പോയത്. ജെൻ ആൽഫ ആയിരുന്നു അത്. 2025 മുതല്‍ 2039 വരെ ജനിക്കുന്ന കുട്ടികളാണ് ജെന്‍ ബീറ്റയില്‍ ഉള്‍പ്പെടുക. ജെന്‍ ബീറ്റ തലമുറയിൽ ജനിക്കുന്ന കുട്ടികൾ ലോക ജനസംഖ്യയുടെ 13 ശതമാനം മുതൽ 16 ശതമാനം വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷ.

gen bete

വെർച്വൽ റിയാലിറ്റിക്കും എഐ സാങ്കേതിക വിദ്യയ്ക്കും ആധിപത്യമുള്ള ഒരു ലോകമാണ് ജെൻ ബീറ്റയെ വരവേൽക്കുന്നത്. തൊഴിലിടം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി സര്‍വ മേഖലകളിലും എഐ, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ പൂര്‍ണമായി ഉപയോഗിക്കുന്ന ആദ്യ തലമുറ ജെന്‍ ബീറ്റ ആയിരിക്കും. എന്നാൽ കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ പെരുപ്പം, നഗരവല്‍ക്കരണം തുടങ്ങിയ വെല്ലുവിളികൾ ജെൻ ബീറ്റയെ കാത്തിരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ജെൻ ബീറ്റയക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ജെന്‍ ബീറ്റ പേര് വന്ന വഴി

ജെൻ ആൽഫയെ പിന്തുടർന്ന് ഗ്രീക്ക് അക്ഷരമാലയിൽ നിന്നാണ് ജെൻ ബീറ്റ എന്ന പേര് എടുത്തിരിക്കുന്നത്. 2010 നും 2024നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ ആല്‍ഫ. ആല്‍ഫ ജനറേഷന് മുമ്പ് ജനറേഷന്‍ സീ ആയിരുന്നു. 1995 നും 2009 നും ഇടയിൽ ജനിച്ചവരാണ് ഇക്കൂട്ടര്‍. അതിന് മുമ്പ് 1980 നും 1994 നും ഇടയിൽ ജനിച്ചവരെ ജനറേഷന്‍ വൈ അല്ലെങ്കില്‍ മില്ലേനിയന്‍സ് എന്നാണ് അറിയപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com