
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഇന്തോനേഷ്യന്‍ ഇന്‍ഫ്‌ളുവന്‍സറിന്റെ സ്വകാര്യഭാഗത്ത് പാമ്പ് കടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കൂടുതല്‍ പ്രചാരണം ലഭിക്കുന്നതിന് ഇന്‍ഫ്‌ളുവന്‍സര്‍ മനഃപൂര്‍വ്വം ഒരുക്കിയ തിരക്കഥയാണോ ഇത് എന്ന കാര്യം വ്യക്തമല്ല.
തുടക്കത്തില്‍, ഇന്‍ഫ്‌ളുവന്‍സര്‍ എഴുന്നേറ്റ് നിന്ന് പാമ്പിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. അയാള്‍ വല്ലാതെ വിയര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലിൽ ചുറ്റിയ പാമ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ അയാള്‍ നിലത്ത് ഇരിക്കുന്നതാണ് ക്ലിപ്പിന്റെ അവസാനം.
ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഒടുവില്‍ എന്തു സംഭവിച്ചു എന്നതും വ്യക്തമല്ല. ഈ ഇനം പാമ്പുകള്‍ ദക്ഷിണേഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ കാണപ്പെടുന്നതായി ചിലര്‍ കമന്റ് ചെയ്തു. ദീര്‍ഘവൃത്താകൃതിയിലുള്ള കൃഷ്ണമണികള്‍ കാരണം ഇവയെ പൂച്ചക്കണ്ണുള്ള പാമ്പുകള്‍ എന്ന് വിളിക്കുന്നതായാണ് മറ്റു ചിലരുടെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക