
ന്യൂഡല്‍ഹി: റോഡില്‍ ഇറങ്ങിയ കാട്ടാനയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി പ്രകോപനമുണ്ടാക്കുന്ന യുവാവിന്റെ വിഡിയോ പങ്കിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍. വന്യജീവികളെയും മനുഷ്യര്‍ കരുതണമെന്ന സന്ദേശത്തോടെ ഫോറസ്റ്റ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് എക്‌സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.
യുവാവിന്റെ ശല്യത്തെ തുടര്‍ന്ന് ആന പ്രകോപിതനാകുകയും യുവാവിന് നേരെ പാഞ്ഞടുക്കുന്നത് വിഡിയോയില്‍ കാണാം. യുവാവിന്റെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ചായിരുന്നു പോസ്റ്റ്. നേരം പോക്കിന് വേണ്ടിയാണെങ്കിലും വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്നും പോസ്റ്റില്‍ പറയുന്നു.
'ഈ വിഡിയോയിലെ മൃഗത്തെ തിരിച്ചറിയുക' എന്ന് കുറിച്ചായിരുന്നു പോസ്റ്റ്. 'ഒരുപക്ഷേ നിങ്ങള്‍ ചെറുപ്പമായിരിക്കാം, നിങ്ങള്‍ക്ക് ആനകളെക്കാര്‍ വേഗമുണ്ടാകാം, എന്നാല്‍ ഇങ്ങനെ പ്രകോപിതരാകുന്ന മൃഗങ്ങള്‍ അടുത്ത കുറച്ച് ദിവസത്തേക്ക് മറ്റ് മനുഷ്യരെ കണ്ടാല്‍ പ്രകോപിതരാകും. നിങ്ങളുടെ വിനോദത്തിനായി വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്നും' അദ്ദേഹം എക്‌സില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക