

മരണത്തിന് ശേഷം ഒരു ജീവിതമുണ്ടോ (Life After Death)? ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിഷങ്ങളിൽ ഒന്നാണിത്. മരണാനന്തര ജീവിതത്തെ കുറിച്ച് പല സിദ്ധാന്തങ്ങളും നിലവിലുണ്ട്. ശരീരത്തിൽ ഹൃദയമിടിപ്പും ശ്വസനവും തലച്ചോറിന്റെ പ്രവർത്തവും ഒരുമിച്ചു നിലയ്ക്കുമ്പോൾ മരണം സംഭവിച്ചുവെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആളുകൾ മരിച്ചു ഏതാനും മിനിറ്റുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവങ്ങളുമുണ്ട്. ചില ഗവേഷകർ ഇതിനെ രാസപ്രവർത്തനവുമായി ബന്ധിപ്പിക്കുന്നു, എന്നാൽ മറ്റുള്ളവർ അതിനെ ഭൗതിക ശരീരത്തിനപ്പുറം ബോധം നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
മരണത്തോടടുത്ത അനുഭവങ്ങള്‍
മരിച്ച് ഏതാനും നിമിഷങ്ങൾക്കം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന അവസ്ഥയെയാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് എന്ന് പറയുന്നത്. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആളുകൾ പ്രകാശമുള്ള തുരങ്കങ്ങളോ വെളിച്ചമോ കാണുന്നതായി അനുഭവം പങ്കുവെയ്ക്കാറുണ്ട്. മാത്രമല്ല, മരിച്ചു പോയ ബന്ധുക്കളെ കണ്ടു, സാമാധാനം തോന്നിയെന്നൊക്കെ പറയാറുണ്ട്. ഇത് പലപ്പോഴും തോന്നലാണെന്ന് കെന്റക്കിയിൽ പ്രാക്ടീസ് ചെയ്യുന്ന ഓങ്കോളജിസ്റ്റും നിയർ ഡെത്ത് എക്സ്പീരിയൻസ് സെന്റർ സ്ഥാപകനുമായ ഡോ. ജെഫി ലോംഗ് വിശദീകരിക്കുന്നു.
മാരക അസുഖബാധിതരായ നിരവധി രോഗികളെ താൻ ചികിത്സിച്ചിട്ടുണ്ട്. ഇത്തരം നൂറുകണക്കിന് കഥകൾ താൻ കേൾക്കാറുണ്ട്. അങ്ങനെയാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് റിസർച്ച് സെന്റർ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു നിശ്ചിത സമയത്തേക്ക് അവര്‍ മരിച്ച് പോയതുപോലെ തോന്നും. ചുറ്റും നടക്കുന്ന സംഭാഷണങ്ങള്‍ അവര്‍ക്ക് കേള്‍ക്കാം, പിരിമുറുക്കങ്ങള്‍, ഡോക്ടര്‍മാരും നഴ്‌സുമാരും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കേള്‍ക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ അവര്‍ക്ക് അനുഭവപ്പെടും.
മരിച്ചുപോയ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതായും, പലപ്പോഴും കൂടുതല്‍ ചെറുപ്പമോ ആരോഗ്യമുള്ളതോ ആയ രൂപത്തില്‍ പ്രകാശത്തിന്റെ തിളക്കമുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതും അവിടെ അവര്‍ക്ക് നിരുപാധികമായ സ്‌നേഹവും സമാധാനവും അനുഭവപ്പെടുന്നതായും ഒക്കെ ആളുകള്‍ വിവരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
