മനംനൊന്ത് വിളിക്കുന്ന ഭക്തരെ കൈവിടാത്ത ചോറ്റാനിക്കരയമ്മ; വിശ്വാസവും ഐതീഹ്യവും

സ്വര്‍ണ്ണഗോളക ചാര്‍ത്തി അലങ്കരിക്കുമ്പോള്‍ ദേവിയുടെ ശക്തി അനേകം ഇരട്ടിയായി ഉയരും. തിരുനടയില്‍ കണ്ണീരുമായെത്തി മനംനൊന്തുവിളിക്കുന്ന ഭക്തരെ അമ്മ വെറും കൈയോടെ വിടില്ല
chottanikkara
മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും ഫെയ്‌സ്ബുക്ക്, എക്‌സ്പ്രസ്സ് ഫയല്‍
Updated on

ശ്വര്യദേവതയായ ചോറ്റാനിക്കരയമ്മ ഭക്തര്‍ക്ക് ദിവ്യദര്‍ശനം നല്‍കുന്ന നല്ല നാളാണ് കുംഭത്തിലെ മകം. കുംഭമാസത്തിലെ ഉത്സവകാലത്താണ് ഭക്താഗ്രേസരനായ വില്വമംഗലത്തു സ്വാമിയാര്‍ ചോറ്റാനിക്കരയില്‍ ദര്‍ശനത്തിനു വന്നത് എന്നാണ് വിശ്വാസം. ആ സമയത്താണ് അദ്ദേഹത്തിന് അമ്മ സര്‍വ്വാഭരണ വിഭൂഷിതയായി ദര്‍ശനം നല്‍കിയത്. അതിന്റെ ഓര്‍മയ്ക്കായാണ് ഇന്നും ഉച്ചയ്ക്ക് രണ്ടുമണിക്ക് വിശേഷാല്‍ അലങ്കാരത്തോടെ മിഥുന ലഗ്നത്തില്‍ നട തുറക്കുന്നത്.

സ്വര്‍ണ്ണഗോളക ചാര്‍ത്തി അലങ്കരിക്കുമ്പോള്‍ ദേവിയുടെ ശക്തി അനേകം ഇരട്ടിയായി ഉയരും. തിരുനടയില്‍ കണ്ണീരുമായെത്തി മനംനൊന്തുവിളിക്കുന്ന ഭക്തരെ അമ്മ വെറും കൈയോടെ വിടില്ല. എട്ടുമണിക്കൂറിലേറെ നേരം മകം ദര്‍ശനത്തിന് നട തുറന്നുവയ്ക്കും.

ദുരിതശമനത്തിനും വിവാഹത്തിനും സാമ്പത്തിക പുരോഗതിക്കും പരീക്ഷാ വിജയത്തിനും രോഗശാന്തിക്കും ബാധോപദ്രവം മാറാനും മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മകം തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ അനുഭവം. മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും.

ദുരിതശമനത്തിനും വിവാഹത്തിനും സാമ്പത്തിക പുരോഗതിക്കും പരീക്ഷാ വിജയത്തിനും രോഗശാന്തിക്കും ബാധോപദ്രവം മാറാനും മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മകം തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ അനുഭവം. മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും.

chottanikkara
ചോറ്റാനിക്കരയില്‍ മകം തൊഴുന്ന ഭക്തര്‍ എക്‌സ്പ്രസ്സ് ഫയല്‍

കിഴക്കേ കുളത്തില്‍ ജലാധിവാസത്തില്‍ ആയിരുന്ന ദേവീ വിഗ്രഹം മുങ്ങിയെടുത്ത് കീഴ്കാവില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം ആയിരുന്നു. അക്കാലം ദേവിയുടെ രൗദ്രഭാവം ഭക്തര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാന്‍ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് മാറ്റിയതും വില്വമംഗലം ആണെന്ന് പറയുന്നു. അങ്ങനെയാണ് മേല്‍കാവില്‍ ദേവിക്കു സ്വാതിക രൂപവും കീഴ്കാവില്‍ രൗദ്രരൂപവും ആയതെന്നാണ് വിശ്വാസം. ശംഖ ചക്ര വരദ അഭയ മുദ്രകളുമായി സര്‍വ്വാഭരണ വിഭൂഷിതയും സ്മിതമുഖിയും ആയി ദേവി വില്ല്വമംഗലത്തിന് ദര്‍ശനം നല്‍കി. ഈ ദിനത്തിന്റെ ഓര്‍മയിലാണ് വര്‍ഷം തോറും മകം തൊഴല്‍ ആഘോഷിക്കുന്നത്.

chottanikkara
ചോറ്റാനിക്കരയില്‍ മകം തൊഴുന്ന ഭക്തര്‍ എക്‌സ്പ്രസ്സ് ഫയല്‍

നിത്യേനയുള്ള അഭിഷേകം കുറേ സമയമെടുത്താണ് നിര്‍വ്വഹിക്കുക. ജലത്താലാണ് പതിവായുള്ള അഭിഷേകം. നിര്‍മ്മാല്യദര്‍ശനത്തിനുശേഷമാണ് അഭിഷേകം. അഭിഷേകത്തിനിടയിലാണ് മലര്‍നിവേദ്യം. അതുകഴിഞ്ഞാല്‍ ശാസ്താവിനും മലര്‍നിവേദിക്കും. പുണ്യാഹമന്ത്രത്താല്‍ അടുത്ത അഭിഷേകം. ചോറ്റാനിക്കര അമ്മ യക്ഷിയെ കൊന്നത് ഇതുപോലെ മലര്‍നിവേദ്യത്തിനുശേഷമാണ്. അന്നു മുതല്‍ക്കാണ് പുണ്യാഹമന്ത്രത്താല്‍ അഭിഷേകം തുടങ്ങിയത്. കൊടികയറുന്നതുതന്നെ ആറാട്ടിനുശേഷമാണ്. ദേവിമാര്‍ക്കൊല്ലാം കൊടികയറിയാല്‍ നിത്യേന ആറാടുന്നത് പതിവാണ്. ഉത്സവം കൊടിയേറിയാല്‍ പിന്നെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കില്ലെന്നതും ചോറ്റാനിക്കരയിലെ പ്രത്യേകതയാണ്.

മകം തൊഴല്‍ നാളെ ഉച്ചയ്ക്ക് 2 മുതല്‍ 9.30 വരെയാണ് നടക്കുക. 13-നു പൂരം എഴുന്നള്ളിപ്പ്. 14-ന് ഉത്രം ആറാട്ട്. 15-ന് അത്തം വലിയ ഗുരുതി എന്നിവയാണ് ചോറ്റാനിക്കര ഉത്സവത്തിലെ മറ്റു പ്രധാന ചടങ്ങുകള്‍. പൂരം നാളായ 13-നു രാത്രി 11-ന് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. ഉത്രം ആറാട്ട് ദിവസമായ 14-ന് വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. അതിനുശേഷം ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാവില്ല. 15-നു രാത്രി കീഴ്ക്കാവില്‍ അത്തം വലിയ ഗുരുതി നടക്കും. ഇതോടെയാണ് ഉത്സവത്തിനു സമാപനമാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com