
വിവാഹം പല രീതിയിലാണ് ഓരോരുത്തരും ആഘോഷമാക്കാറ്. ഫോട്ടോഷൂട്ടുകള്‍ക്കായി പരീക്ഷണങ്ങളോട് പരീക്ഷണങ്ങളാണ്. കാനഡയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് ഫോട്ടോ ഷൂട്ടിനിടെയുണ്ടായ അപകടത്തില്‍ പരിക്ക് പറ്റിയിരിക്കുകയാണ്. ഫോട്ടോഷൂട്ടിനായി പൊട്ടിച്ച കളര്‍ബോംബ് പൊട്ടിത്തെറിച്ച് വധുവിന് പൊള്ളലേല്‍ക്കുകയാണുണ്ടായത്.
വരന്‍ വധുവിനെ എടുത്ത് പൊക്കുന്നതിന്റെ പിന്നിലാണ് കളര്‍ ബോംബ് പൊട്ടിച്ചത്. ഇതാണ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. മുടി കത്തിപ്പോവുകയും പുറംഭാഗത്ത് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം നടന്നതെവിടെയെന്ന് പോസ്റ്റില്‍ വ്യക്തമല്ല.
22 ദശലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. പരിക്കേറ്റ വധുവിനെ ആശ്വസിപ്പിക്കുന്ന തരത്തിലാണ് പലരുടേയും കമന്റുകള്‍. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നുവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക