
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ സ്വര്‍ണമാല നഷ്ടമായ വിദ്യാര്‍ഥിനിക്ക് മാല വാങ്ങി നല്‍കി മന്ത്രി. മാല ലഭിച്ച വിദ്യാര്‍ഥിനിയുടെ അച്ഛനാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. സര്‍ക്കാരിന്റെ കിക്ക്‌സ് ഡ്രഗ്‌സ് പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണ് മകള്‍ ലക്ഷ്മിയുടെ സ്വര്‍ണ്ണ മാല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നഷ്ടപ്പെട്ടതെന്ന് അച്ഛന്‍ പിരപ്പന്‍കോട് സ്വദേശിയായ വിമല്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞു.
'എന്നെ അറിയിക്കാതെ അവള്‍ സ്റ്റേഡിയത്തില്‍ നോക്കാന്‍ വന്നപ്പോള്‍ സെക്യൂരിറ്റി യുടെ നിര്‍ദേശപ്രകാരം മൈക്കില്‍ വിളിച്ചു പറഞ്ഞു. ഈ സമയം സ്റ്റേജില്‍ ഉണ്ടായിരുന്ന 'കായിക മന്ത്രി അബ്ദുല്‍റഹ്മാന്‍ കരയുകയായിരുന്ന ലക്ഷ്മി യെ ഒരു മകളെ പോലെ വിളിച്ച്അടുത്ത് ഇരുത്തി ആശ്വസിപ്പിക്കുകയും പകരം ബീമാ ജ്വല്ലറിയില്‍ കൊണ്ട് പോയി സ്വന്തം കയ്യില്‍ നിന്നും പൈസ കൊടുത്തു മാല വാങ്ങി കൊടുത്തു. ഇങ്ങനെ ഒരു മന്ത്രിയെ കാണുന്നത് ജീവിതത്തില്‍ ആദ്യം'- വിമല്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ