
വേടന്റെ(vedan) മലയാളം റാപ്പിന് ചുവടുവെച്ച് അമേരിക്കക്കാരും. അമേരിക്കയില്‍ സംഘടിപ്പിച്ച ഒരു വിരുന്നില്‍ വേടന്‍ റാപ്പ് പാടുന്നതും കാഴ്ചക്കാര്‍ നൃത്തം വയ്ക്കുന്നതിന്റെയും വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. 'കൊണ്ടല്‍' എന്ന സിനിമയ്ക്കുവേണ്ടി സാം സിഎസിന്റെ സംഗീതസംവിധാനത്തില്‍ വേടന്‍ എഴുതി പാടിയ കൊണ്ടല്‍ പാട്ടാണ് വിഡിയോയിലുള്ളത്.
'കടലമ്മ കരഞ്ഞല്ലേ പെറ്റത്' എന്ന് തുടങ്ങുന്ന പാട്ടിന് അമേരിക്കന്‍ പൗരന്മാര്‍ ചുവടുവെക്കുന്നത് വിഡിയോയില്‍ കാണാം. ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 'അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്റെ മകന്റെ ചിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍ വേടന്റെ താളത്തിന് ചുവടുവെക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്.
ഇത് മലയാളം റാപ്പ് ആണെന്നും എന്റെ ഭാഷയിലുള്ള റാപ്പ് സംഗീതമാണെന്നും ചിത്രീകരിക്കുന്ന ആള്‍ നൃത്തംചെയ്യുവരോട് പറയുന്നതായി വിഡിയോയില്‍ കേള്‍ക്കാം. പാട്ട് ഇഷ്ടമായെന്ന് പലരും മറുപടി പറയുന്നതായും വിഡിയോയിലുണ്ട്. യുഎസിലെ ഇല്ലിനോയ് വെര്‍നോണ്‍ ഹില്‍സില്‍ താമസിക്കുന്ന ലക്ഷ്മി നായര്‍ ഗവേഷകയാണെന്നാണ് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചരിക്കുന്നത്.
ചെലവ് 9 കോടി; നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ