യുവേഫ ക്ലബ് മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് നൂറ് ഗോള്‍; അലിയന്‍സ് അറീനയില്‍ മ്യൂണിക്കിനെ തുരത്തി റിയല്‍ മാഡ്രിഡ്

യുവേഫ ക്ലബ് മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് നൂറ് ഗോള്‍; അലിയന്‍സ് അറീനയില്‍ മ്യൂണിക്കിനെ തുരത്തി റിയല്‍ മാഡ്രിഡ്


മ്യൂണിക്ക്: യുവേഫയുടെ ക്ലബ്ബ് ചരിത്രത്തില്‍ ആദ്യമായി നൂറ് ഗോള്‍ നേട്ടം കൈവരിച്ച ആദ്യ കളിക്കാരനെന്ന പദവി റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ഫൈനലിന്റെ ആദ്യ പാദത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കെനെതിരേ അവരുടെ തട്ടകമായ അലിയന്‍സ് അറീനയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് റിയല്‍ തോല്‍പ്പിച്ചു. റൊണാള്‍ഡോയാണ് റിയലിന് വേണ്ടി രണ്ടു ഗോളുകളും നേടിയത്. ഈ ഗോള്‍നേട്ടത്തോടെയാണ് സിആര്‍7 ലോകഫുട്‌ബോളില്‍ പുതിയൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

ഫോട്ടോ-ഇഎസ്പിഎന്‍
ഫോട്ടോ-ഇഎസ്പിഎന്‍

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ 98 ഗോളുമായി പുതിയ റെക്കോഡിനായി കാത്തിരുന്ന റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗ് ഒന്നാം പാദത്തില്‍ രണ്ട് എവേ ഗോളിന്റെ ആനുകൂല്യം നല്‍കുന്നതിലും വിജയിച്ചു. 84 ഗോളുകള്‍ റിയല്‍ മാഡ്രിഡിനായും 16 ഗോളുകള്‍ മാഞ്ചസ്റ്ററിന്റെ കുപ്പായത്തിലുമാണ് റൊണി നേടിയിരിക്കുന്നത്.

ചാംപ്യന്‍സ് ലീഗിലെ ഗോള്‍വേട്ടകാരിലും മുമ്പില്‍ ക്രിസ്റ്റ്യാനോയാണ്. 136 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 97 ഗോളുകളാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ താരം മെസ്സി 114 മത്സരങ്ങളില്‍ നിന്ന് നേടിയത് 94 ഗോളുകളാണ്. 

സാന്റിയാഗോ ബെര്‍ണാബുവില്‍ വെച്ച് ബുധനാഴ്ചയാണ് ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com