ഈ ജയം കണ്ട് ഉസൈന്‍ ബോള്‍ട്ട് തന്റെ സങ്കടങ്ങളെല്ലാം മറന്നു

ഈ ജയം കണ്ട് ഉസൈന്‍ ബോള്‍ട്ട് തന്റെ സങ്കടങ്ങളെല്ലാം മറന്നു

മാഞ്ചസ്റ്റര്‍: ലോകത്തെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ ഉസൈന്‍ ബോള്‍ട്ട് വേദനയോടെയാണ് ട്രാക്കിനോട് വിടപറഞ്ഞത്. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ വ്യക്തിഗത ഇനമായ 100 മീറ്ററില്‍ വെങ്കല മെഡലുകൊണ്ടു തൃപ്തിപ്പെട്ട ബോള്‍ട്ടിനു പക്ഷെ കരിയറിലെ അവസാന മത്സരം മുഴുവനാക്കാന്‍ പോലും സാധിച്ചില്ല. അത്‌ലറ്റിക്‌സ് ലോകത്തെ മൊത്തം സങ്കടത്തിലാക്കിയാണ് ബോള്‍ട്ട് ട്രാക്ക് വിട്ടത്. ഒരു ഇതിഹാസത്തിനു ഒരിക്കലും യോജിക്കാത്ത യാത്രയയപ്പായിരുന്നു അത്. 

ഈ സങ്കടമെല്ലാം മറക്കാന്‍ ബോള്‍ട്ടിനു ഒരു ടീമിന്റെ ജയം മാത്രം മതിയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ. ചുവന്ന ചെകുത്താന്‍മാരുടെ കറകളഞ്ഞ ആരാധകനാണ് ബോള്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ എതില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരം യുണൈറ്റഡ് സ്വന്തമാക്കിയത്.

റൊമേലു ലുകാക്കു രണ്ടും ആന്തണി മാര്‍ഷ്യാല്‍, പോള്‍ പോഗ്ബ എന്നിവര്‍ ഓരോ ഗോളുകളും നേടിയാണ് യുണൈറ്റഡിനു ഇപിഎല്ലില്‍ ഗംഭീര തുടക്കം സമ്മാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com