അന്ന് ഗാംഗുലി ഉള്‍പ്പെടെ മുതിര്‍ന്ന താരങ്ങളെ ധോനി വെട്ടി; ഇന്ന് ആ വാള്‍ ധോനിക്ക് മുകളില്‍

അങ്ങിനെയൊരു പ്രതികരണം ഉണ്ടായാല്‍ പിന്നെ നോക്കണ്ട, ആരാധകര്‍ വലിച്ചു കീറുമെന്ന് ദാ ഇതോടെ മനസിലാക്കണം
അന്ന് ഗാംഗുലി ഉള്‍പ്പെടെ മുതിര്‍ന്ന താരങ്ങളെ ധോനി വെട്ടി; ഇന്ന് ആ വാള്‍ ധോനിക്ക് മുകളില്‍

ട്വിന്റി20 ലോകകപ്പിലൂടെ തുടക്കമിട്ട്, ചാമ്പ്യന്‍സ് ട്രോഫിയും നേടി ലോക കപ്പ് ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ച ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനും കളിക്കാരനും പകരക്കാരനെ തേടുമെന്ന പ്രതികരണം ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു. അങ്ങിനെയൊരു പ്രതികരണം ഉണ്ടായാല്‍ പിന്നെ നോക്കണ്ട, ആരാധകര്‍ വലിച്ചു കീറുമെന്ന് ദാ ഇതോടെ മനസിലാക്കണം.

ലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളും തൂത്തുവാരി കോഹ് ലിയും സംഘവും അഞ്ച് ഏകദിന മത്സരങ്ങള്‍ക്ക് ഒരുങ്ങവെയാണ് ബിസിസിഐ ചീഫ് സെലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണം ആരാധകരെ പ്രകോപിപ്പിച്ചത്. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധോനിയുമുണ്ട്. പക്ഷെ ധോനി പരാജയപ്പെട്ടാല്‍ പകരക്കാരനെ ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നായിരുന്നു ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം. 

2019 ലോക കപ്പ് മുന്നില്‍ കണ്ടാണ് ഇതെന്നാണ് ചീഫ് സെലക്ടറുടെ വാദം. എന്നാല്‍ ബിസിസിഐ ചീഫ് സെലക്ടറുടെ യോഗ്യത പരിശോധിച്ചാല്‍ അയാള്‍ക്ക് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കാലു കുത്തുന്നതിനുള്ള അവകാശം പോലുമില്ലെന്നാണ് സമൂഹമാധ്യമങ്ങള്‍ പരിഹാസം ഉയരുന്നത്. 

എന്നാല്‍ ധോനി നായക പദവി ഏറ്റെടുത്ത സമയത്ത് ഗാംഗുലി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി 2011ലെ ലോക കപ്പ് മുന്‍ നിര്‍ത്തി ധോനി ടീമുണ്ടാക്കിയതും ക്രിക്കറ്റ് പ്രേമികളില്‍ ചിലര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്ന് പെര്‍ഫോമന്‍സ് മുന്‍നിര്‍ത്തി മുതിര്‍ന്ന താരങ്ങളെ വിരമിക്കാന്‍ നിര്‍ബന്ധിതമാക്കിയ ഘടകം തന്നെ ഇപ്പോള്‍ ധോനിക്ക് നേരെയും എത്തുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com