പരിക്ക് മാറിയാല്‍ ബോള്‍ട്ട് യുണൈറ്റഡിലെത്തും; ബാഴ്‌സയ്‌ക്കെതിരേ കളിക്കുകയും ചെയ്യും

പരിക്ക് മാറിയാല്‍ ബോള്‍ട്ട് യുണൈറ്റഡിലെത്തും; ബാഴ്‌സയ്‌ക്കെതിരേ കളിക്കുകയും ചെയ്യും

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കറകളഞ്ഞ ആരാധകരില്‍ ഒരാളാണ് ഉസൈന്‍ ബോള്‍ട്ട്. യുണൈറ്റഡിന്റെ താരങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ബോള്‍ട്ടിനു ചുവന്ന ചെകുത്താന്‍മാര്‍ക്കു വേണ്ടി കളിക്കണമെന്ന് വലിയ ആഗ്രഹവമുണ്ടായിരുന്നു. ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്. അടുത്ത മാസം രണ്ടിനു ബാഴ്‌സലോണയുമായി നടക്കുന്ന ചാരിറ്റി മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ട് മാഞ്ചസ്റ്ററിനുവേണ്ടി ബൂട്ടണിയും.

അതേസമയം, അത്‌ലറ്റിക്‌സ് ലോക ചാംപ്യന്‍ഷിപ്പിനിടെയേറ്റ പരിക്കു ഭേദമായാല്‍ മാത്രമാണ് ബാഴ്‌സയ്‌ക്കെതിരേ ബോള്‍ട്ട് ഇറങ്ങുക. റ്യാന്‍ ഗിഗ്‌സ്, പോള്‍ സ്‌കോള്‍സ് തുടങ്ങി മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരങ്ങളാണ് ബാഴ്‌സയ്‌ക്കെതിരേ സെപ്റ്റംബര്‍ രണ്ടിനു അണിനിരക്കുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൗണ്ടേഷനു വേണ്ടിയാണ് മത്സരം സംഘടപ്പിക്കുന്നത്.

ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനുള്ള താല്‍പ്പര്യത്തെ പറ്റി ബോള്‍ട്ട് പറഞ്ഞിരുന്നു. യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തിലെ ജയവും ബോള്‍ട്ട് ആഘോഷിച്ചിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ജോസ് മൊറീഞ്ഞോ തന്നെ നോട്ടമിടുന്നുണ്ടെന്ന് ലണ്ടന്‍ അത്‌ലറ്റിക്‌സ് മീറ്റിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ബോള്‍ട്ട് തമാശയായി പറഞ്ഞിരുന്നു.

കരിയറിലെ അവസാന മത്സരമായിരുന്ന ലോക അത്‌ല്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ കാര്യമായ മെഡല്‍ നേട്ടമുണ്ടാക്കാനാകാതെ ഉസൈന്‍ ബോള്‍ട്ട് അത്‌ലറ്റിക്‌സില്‍ നിന്നും വിരമിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com