എല്ലാ സന്തോഷവും ലഭിക്കേണ്ട വ്യക്തിയാണിത്; ഹര്‍ദിക്കിന്റെ ഈ സര്‍പ്രൈസ് നമ്മുടെ കണ്ണ് നനയിക്കും

പുതിയ കാറിനൊപ്പം നില്‍ക്കുന്ന അച്ഛന്റെ മുഖത്തെ സന്തോഷത്തെ കുറിച്ചാണ് ഹര്‍ദിക് പറയുന്നത്
എല്ലാ സന്തോഷവും ലഭിക്കേണ്ട വ്യക്തിയാണിത്; ഹര്‍ദിക്കിന്റെ ഈ സര്‍പ്രൈസ് നമ്മുടെ കണ്ണ് നനയിക്കും
Updated on
1 min read

ലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സെഞ്ചുറി നേടിയ ഹര്‍ദിക് പാണ്ഡ്യ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കില്‍ ഇപ്പോള്‍ ആരാധകരുടെ കണ്ണ് നനയിക്കുകയാണ് ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍. രണ്ട് നേരം മാഗി മാത്രം കഴിക്കേണ്ടി വന്ന ദിനങ്ങളെയെല്ലാം അതിജീവിച്ചായിരുന്നു ഹര്‍ദിക് നീലക്കുപ്പായത്തിലേക്ക് എത്തിയത്. പിതാവിന് സര്‍പ്രൈസ് സമ്മാനം നല്‍കുന്ന വീഡിയോ ഷെയര്‍ ചെയ്തുള്ള ഹര്‍ദിക്കിന്റെ ട്വീറ്റാണ് ആരാധകരെ കണ്ണു നനയിക്കുന്നത്. 

കാറാണ് ഹര്‍ദിക് പിതാവിന് സമ്മനാമായി നല്‍കിയത്. പുതിയ കാറിനൊപ്പം നില്‍ക്കുന്ന അച്ഛന്റെ മുഖത്തെ സന്തോഷത്തെ കുറിച്ചാണ് ഹര്‍ദിക് പറയുന്നത്. ജീവിതത്തില്‍ എല്ലാ സന്തോഷവും ലഭിക്കേണ്ട വ്യക്തിയാണ് ഇത്. തന്റേയും സഹോദരന്റേയും കരിയറിന് വേണ്ടി എല്ലാം ത്യജിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ക്രഡിറ്റും അദ്ദേഹത്തിനാണ്. കുടുംബമാണ് ജീവിതമെന്നും ഹര്‍ദിക് പറയുന്നു. 

ടീമിനൊപ്പം ലങ്കയിലാണെങ്കിലും പുതിയ കാര്‍ സമ്മാനിക്കുമ്പോള്‍ പിതാവിനെ തന്റെ സാന്നിധ്യവും സന്തോഷവും അറിയിക്കാന്‍ വീഡിയോ കോളിലൂടെ ഒപ്പമുണ്ടായിരുന്നു ഹര്‍ദിക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com