ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എസ്‌സി, എസ്ടിക്കാര്‍ക്ക് സംവരണം വേണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എസ്‌സി, എസ്ടിക്കാര്‍ക്ക് സംവരണം വേണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

നാഗ്പൂര്‍:  ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് റിസര്‍വേഷന്‍ വേണമെന്ന് കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി രാംദാസ് അത്താവലെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പിന്നോക്ക് വിഭാഗക്കാര്‍ക്ക് തുല്യാവസരങ്ങള്‍ ലഭ്യമാകാന്‍ റിസര്‍വേഷന്‍ നല്‍കാന്‍ ബിസിസിഐ തയാറാകണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഈ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ നല്‍കുന്നതിലൂടെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടേക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റത് കോഹ്ലിയും യുവരാജുമടക്കമുള്ളവര്‍ ഒത്തുകളിച്ചിട്ടാണെന്ന് കഴിഞ്ഞ ദിവസം അത്താവലെ പ്രസ്താവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഈ രണ്ടു വിഭാഗക്കാര്‍ക്കും 25 ശതമാനം സംവരണം നല്‍കുന്നത് ടീമിനെ ഒരിക്കലും പ്രതികൂലമായി ബാധിക്കില്ല. മറിച്ചു, ഈ വിഭാഗത്തിലുള്ളവര്‍ക്ക് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പ്രകടനം നടത്താനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇതൊന്നുമല്ല വേണ്ടത്, കൃത്യമായ പരിശീലനമാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്നലാല്‍ അത്താവലെയുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com