ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു കന്നി കിരീടം; നേടിയത് 12 സ്വര്‍ണവും അഞ്ചു വെള്ളിയും 11 വെങ്കലവും

ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങളായ ലക്ഷ്മണനും വെള്ളി നേടിയ ഗോപി തോണക്കലും ആഹ്ലാദത്തില്‍.
ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 10000 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങളായ ലക്ഷ്മണനും വെള്ളി നേടിയ ഗോപി തോണക്കലും ആഹ്ലാദത്തില്‍.

ഭുവനേശ്വര്‍: വിരുന്നെത്തിയ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മോശമാക്കിയില്ല. ചരിത്രത്തില്‍ ആദ്യമായി ചാംപ്യന്‍ഷിപ്പ് ഇന്ത്യ സ്വന്തമാക്കി. 12 സ്വര്‍ണവും അഞ്ചു വെള്ളിയും 11 വെങ്കലവും നേടിയാണ് ഇന്ത്യ 22മത് ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. ഇതോടെ ഈ ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ചൈനയും ജപ്പാനുമാണ് ഇതിനു മുമ്പ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നത്.

ഇന്ന് നടന്ന മത്സരത്തില്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങല്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ചൈനീസ് കുത്തക തകര്‍ത്ത് പുതിയ ചാംപ്യന്‍മാരായത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ചാംപ്യന്‍ഷിപ്പില്‍ നടന്ന മത്സരങ്ങളില്‍ മിക്കവയിലും ഇന്ത്യ ആധിപത്യം നേടി. കഴിഞ്ഞ 17 വര്‍ഷം തുടര്‍ച്ചയായി ചൈനയായിരുന്നു ഏഷ്യന്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് ജേതാക്കളായിരുന്നത്. ഇന്ന് നടന്ന 12 ഫൈനലുകളില്‍ ഇന്ത്യ നേടിയത് അഞ്ചു സ്വര്‍ണമാണ്. ഇതില്‍ 4x400 വിഭാഗം പുരുഷ, വനിതാ റിലേയില്‍ സ്വര്‍ണം നേടിയതാണ് ഏറ്റവും തിളക്കം. ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. പരുഷന്‍മാരുടെ 10,000 മീറ്ററില്‍ ഇന്ത്യയുടെ ജി ലക്ഷ്മണനാണ് സ്വര്‍ണം നേടിയത്.

മലയാളി താരം മുഹമ്മദ് അനസിന്റെ ഇരട്ട സ്വര്‍ണ നേട്ടം ഇന്ത്യയുടെ കിരീടത്തിന് പൊന്‍തൂവല്‍ ചാര്‍ത്തി. ഏഷ്യന്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്. അതേസമയം, 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അര്‍ച്ചന അധയെ അയോഗ്യയാക്കി. ഓടുന്നതിനിടയില്‍ സഹതാരത്തെ തള്ളിയതിനാണ് അയോഗ്യയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com