നീലക്കുപ്പായം അണിയുന്നതിന് മുന്‍പ്, മാഗി കഴിച്ചുള്ള അതിജീവനത്തിന്റെ കഥ പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

അണ്ടര്‍ 16ന്റെ സമയങ്ങളില്‍ നാവിലെ രസമുകുളങ്ങള്‍ നല്ല ആക്ടീവായിരുന്നു. പക്ഷെ അത് നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടി
നീലക്കുപ്പായം അണിയുന്നതിന് മുന്‍പ്, മാഗി കഴിച്ചുള്ള അതിജീവനത്തിന്റെ കഥ പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

ഇന്ന് ആഗ്രഹിക്കുന്ന ഭക്ഷണമെല്ലാം മുന്നിലെത്തും. പക്ഷെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായിരുന്നില്ല അവസ്ഥ. രണ്ട് നേരം മാഗി ന്യൂഡില്‍സ് കഴിച്ചായിരുന്നു തന്റെ അതിജീവനം. ഇന്ത്യയുടെ പുതിയ ഓള്‍ റൗണ്ടര്‍ ഹീറോ ഹര്‍ദിക് പാണ്ഡ്യയാണ് തന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് പറയുന്നത്. 

അണ്ടര്‍ 19 കളിക്കുന്ന സമയത്ത് മാഗിയായിരുന്നു തന്റെ ഇഷ്ട ഭക്ഷണം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡയറ്റ് പാലിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ദിവസേന രണ്ട് നേരം മാഗിയായിരുന്നു തന്റെ ഭക്ഷണം. കളിക്കാന്‍ പോകുന്നതിന് മുന്‍പ് രാവിലെ മാഗി കഴിച്ചിട്ട് പോകും. കളി കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തുമ്പോഴും മാഗി തന്നെ. വാട്ട് ദി ഡക്ക് എന്ന ചാറ്റ് ഷോയിലായിരുന്നു ഹര്‍ദിക് തന്റെ അതിജീവന കഥ പറഞ്ഞത്. 

അണ്ടര്‍ 16ന്റെ സമയങ്ങളില്‍ നാവിലെ രസമുകുളങ്ങള്‍ നല്ല ആക്ടീവായിരുന്നു. പക്ഷെ അത് നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടി. എന്നാല്‍ അന്നത്തെ അതിജീവനങ്ങളാണ് ഇന്ന് ഈ നിലയില്‍ തന്നെ എത്തിച്ചത്. മനോഹരമായ യാത്രയായിരുന്നു അതെന്ന് ഹര്‍ദിക് പറയുന്നു. 

വീട്ടീല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറയെ, ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ കൂടി ഹര്‍ദിക്കിനും, സഹോദരന്‍ ക്രുനാലിനും പണം ലഭിച്ചിരുന്നില്ല. പക്ഷെ ഈ സമയവും ഇവര്‍ ഒരു കാര്‍ വാങ്ങിയിരുന്നു. ക്രിക്കറ്റ് കിറ്റ് പോലും വാങ്ങാന്‍ പണമില്ലാത്തവര്‍ കാര്‍ വാങ്ങിയതിനെ എല്ലാവരും വിമര്‍ശിച്ചു. എന്നാല്‍ ആരുടേയും സഹതാപം തങ്ങള്‍ക്ക് മേല്‍ ഉണ്ടാകാതിരിക്കാനാണ് കാര്‍ വാങ്ങിയതെന്നും ഹര്‍ദിക് പറഞ്ഞു. 

കിട്ടിയിരുന്ന പണത്തില്‍ നിന്ന് 10000 രൂപ ഒരു മാസം കാര്‍ ലോണിനായി മാത്രം അടയ്ക്കണം. അച്ഛന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അച്ഛനാണെങ്കില്‍ രണ്ട് തവണ ഹൃദയാഘാതം നേരിട്ടു. അതും ഒരേ ദിവസം രാത്രി. ആറ് മാസങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ ഹൃദയാഘാതവും ഉണ്ടായി. സമയത്ത് ആശുപത്രിയില്‍ എത്തിച്ച് അച്ഛനെ രക്ഷിക്കാനായി. സാമ്പത്തിക പ്രശ്‌നങ്ങള്‍ അതിന് ശേഷം വര്‍ധിച്ചു. വരവിനേക്കാള്‍ കൂടുതല്‍ ചിലവാക്കിയതാണ് ഇതിന് കാരണമെന്നും ഹര്‍ദിക് സമ്മതിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com