ഇന്ത്യന്‍ കോച്ചാകാന്‍ സേവാഗിന് താല്‍പ്പര്യം; ബിസിസിഐക്ക് അപേക്ഷ നല്‍കി

ഇന്ത്യന്‍ കോച്ചാകാന്‍ സേവാഗിന് താല്‍പ്പര്യം; ബിസിസിഐക്ക് അപേക്ഷ നല്‍കി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗിന് താല്‍പ്പര്യം. ഇതു സംബന്ധിച്ച് സേവാഗ് ബിസിസിഐക്ക് അപേക്ഷ നല്‍കി. നിലവില്‍ ഇന്ത്യന്‍ കോച്ചായ അനില്‍ കുംബ്ലെയെ മാറ്റുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. പകരം കോച്ചിനെ കണ്ടെത്തുന്നതിന് ബിസിസഐക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

സേവാഗിന് പുറമെ, ടോം മോഡി (ഓസ്‌ട്രേലിയ), റിച്ചാര്‍ഡ് പിബസ് (ഇംഗ്ലണ്ട്), മുന്‍ ഇന്ത്യന്‍ താരം ദോധ ഗണേഷ്, ഇന്ത്യ എ ടീം കോച്ച് ലാല്‍ ചന്ദ് രജ്പുത് എന്നിവരും പരിശീലകനാകാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. 

പുതിയ പരിശീലകന് 2019 ലോകക്കപ്പ് വരെയാണ് കാലാവധിയുണ്ടാവുക. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ ബിസിസിഐ സേവഗിനോട് നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ കുംബ്ലെയുമായി അത്ര സുഖത്തിലല്ലെന്ന റിപ്പോര്‍ട്ടുകളുള്ള സാഹചര്യത്തില്‍ കുംബ്ലെയ്ക്ക് ഇനി അവസരുമുണ്ടാകില്ലെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com