ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായി; ഗോളുമടിച്ചു; അവസാനം റൊണാള്‍ഡോ ഇതും ചെയ്തു!
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 05th June 2017 07:45 PM |
Last Updated: 05th June 2017 11:58 PM | A+A A- |

മാഡ്രിഡ്: സീസണിലെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിമര്‍ശകരെ വായടിപ്പിക്കുകയും ആരാധകരെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്ത സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വാക്കു പാലിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരാട്ടത്തില്‍ രണ്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച റൊണാള്‍ഡോ റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി രണ്ടാം തവണയും യൂറോപ്പിലെ രാജാകന്മാരാക്കി.
എന്നാല്‍, ഇതൊന്നുമല്ല സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. റയല്‍ മാഡ്രിഡ് ഫൈനലില്‍ ജയിക്കുകയും ഗോളടിക്കുകയും ചെയ്താല്‍ താന്‍ മുടി മൊട്ടയടിക്കുമെന്നായിരുന്നു ക്രിസ്റ്റിയാനൊ വാക്കു കൊടുത്തിരുന്നത്.
താരം തന്റെ പുതിയ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെ വൈറലായി. വാക്കു പാലിക്കുന്നു എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരിക്കുന്ന സമയം മുതല്‍ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വരെ സ്‌പൈക്കി ഹെയര്‍സ്റ്റൈലില്‍ മാത്രം കണ്ടിരുന്ന തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ പുതിയ രൂപം ഗ്രൗണ്ടില്‍ കാണാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍.