റൊണാള്‍ഡോയുടെ ആഘോഷം തീര്‍ന്നിട്ടില്ല; വിമാനത്തിലും ഡാന്‍സോടു ഡാന്‍സ്!

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 06th June 2017 06:28 PM  |  

Last Updated: 07th June 2017 12:26 AM  |   A+A-   |  

hqdefault

ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതു മുതല്‍ തുടങ്ങിയ ആഘോഷമാണ് സൂപ്പര്‍ താരം റൊണാള്‍ഡോയുടേത്. കപ്പെടുത്തിട്ട് കുറച്ചു ദിവസമായെങ്കിലും താരത്തിന്റെ ആഘോഷത്തിന് കുറവൊന്നുമില്ല. ഇത്തരത്തിലുള്ള ഒരു ആഘോഷമാണ് താരം തന്റെ ഇന്‍സ്റ്റാ ഗ്രാമില്‍ പങ്കുവെച്ചത്.

കാമുകി ജോര്‍ജിന റോഡ്രീഗസിനും കൂട്ടുകാര്‍ക്കുമൊപ്പം ഒരു സ്വകാര്യ വിമാനത്തിലാണ് താരത്തിന്റെ പാട്ടും ഡാന്‍സും. തന്റെ പുതിയ ഹെയര്‍സ്റ്റൈലില്‍ ആഘോഷത്തിമിര്‍പ്പിലുള്ള റൊണാള്‍ഡോയുടെ വീഡിയോ കാണാം.