റോമയുടെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍

റോമയുടെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍

ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമ വിട്ട് ലിവര്‍പൂളിലെത്തി. 39 മില്ല്യന്‍ യൂറോയ്ക്കാണ് ഈ വിങറെ ആന്‍ഫീല്‍ഡില്‍ എത്തിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് ലിവര്‍പൂള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ സീസണില്‍ 19 ഗോളുകളും 13 അസിസ്റ്റുകളും നല്‍കിയ സലാഹ് റെഡ്‌സിന്റെ 11 നമ്പര്‍ ജെഴ്‌സിലാണ് ഇറങ്ങുക. 2014 ല്‍ ചെല്‍സിയിലുണ്ടായിരുന്ന സലാഹിന് അന്നത്തെ പരിശീലകന്‍ മൊറീഞ്ഞോ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നില്ല. പിന്നീട് ഇറ്റലയിലേക്ക് കൂടുമാറിയ സലാഹ് ഫിയോറന്റീനയിലാണ് റോമയിലെത്തുന്നതിന് മുമ്പ് കളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com