മല്ല്യയെ ഇന്ത്യയ്ക്കു 'വേണ'മെങ്കിലും 'ഇന്ത്യയെ' മല്ല്യയ്ക്കു വേണ്ട

മല്ല്യയെ ഇന്ത്യയ്ക്കു 'വേണ'മെങ്കിലും 'ഇന്ത്യയെ' മല്ല്യയ്ക്കു വേണ്ട

ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ് ഇന്ത്യ ഫോര്‍മുല വണ്‍ ടീമിനെ റീ ബ്രാന്‍ഡ് ചെയ്യുന്നു. ഫോഴ്‌സ് ഇന്ത്യ എന്ന പേരില്‍ നിന്നും ഇന്ത്യ എടുത്തുമാറ്റി ഫോഴ്‌സ് വണ്‍ എന്ന പേരിലാകും മല്ല്യയുടെ കാറോട്ട ടീം അറിയപ്പെടുകയെന്ന് റിപ്പോര്‍ട്ടുകള്‍.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മല്ല്യ നിലവില്‍ ലണ്ടനിലാണ് താമസം. ടീമിന്റെ പേരുമാറ്റുമെന്ന് മല്ല്യ സൂചന നല്‍കിയിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കും എന്നുകരുതിയാണ് മല്ല്യ ഫോര്‍മുല വണ്‍ ടീമിന് ഫോഴ്‌സ് ഇന്ത്യ എന്ന പേരിട്ടതെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഒറ്റ്മര്‍ സഫ്‌ന്യുവര്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് ഡോട്ട്‌കോമിനോട് വ്യക്തമാക്കി. ഇന്ത്യയില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നടക്കുന്ന സമയത്ത് ഇതിന് സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ ഗ്രാന്‍ഡ്പ്രിക്‌സ് ഇല്ലാതായതോടെ ഈ സാധ്യത അടഞ്ഞു. 

ആഗോള കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിന്് ഫോഴ്‌സ് ഇന്ത്യയില്‍ നിന്നും ഇന്ത്യ മാറ്റുന്നതാണ് ഉചിതമെന്നും സഫ്‌ന്യുവര്‍ ചൂണ്ടിക്കാട്ടി. അതേമസമയം, പേരു മാറ്റുന്നതിനു മോട്ടോര്‍സ്‌പോര്‍ട് ഗവേണിംഗ് ബോഡി എഫ്‌ഐഎയുടെ അനുമതി ലഭിക്കണം.

ഫോഴ്‌സ് ഇന്ത്യയുടെ 42.5 ശതമാനം വീതം ഓഹരികള്‍ മല്ല്യയുടെയും സഹാറ ഗ്രൂപ്പിന്റെയും പേരിലാണ്. ബാക്കിയുള്ള 15 ശതമാനം ഡച്ച് ബിസിനസുകാരന്‍ മിഷിയല്‍ മോളിന്റെ കൈവശമാണ്. നിലവിലെ ഗ്രാന്‍ഡ്പ്രിക്‌സ് സീസണില്‍ നാലാം സ്ഥാനത്താണ് ഫോഴ്‌സ് ഇന്ത്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com