കണക്കു തീര്‍ക്കാന്‍ അത്‌ലറ്റിക്കോ; ചരിത്രം ആവര്‍ത്തിക്കാന്‍ റിയല്‍; ചാംപ്യന്‍സ് ലീഗ് ആദ്യ സെമി ഇന്ന്

 
കണക്കു തീര്‍ക്കാന്‍ അത്‌ലറ്റിക്കോ; ചരിത്രം ആവര്‍ത്തിക്കാന്‍ റിയല്‍; ചാംപ്യന്‍സ് ലീഗ് ആദ്യ സെമി ഇന്ന്

സിമിയോണിക്ക് പല കണക്കുകളും തീര്‍ക്കാനുണ്ട്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് റിയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം നടക്കുന്നത്. ഇതില്‍ മൂന്നിലും സിമിയോണിയുടെ ടീം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റിയല്‍ മാഡ്രിഡിന് മുന്നില്‍ അടിയറ പറഞ്ഞിട്ടുണ്ട്. 2014ലും 2016ലും ഫൈനലിലേറ്റ തോല്‍വിയുടെ കണക്ക് അത്‌ലറ്റിക്കോയെ സംബന്ധിച്ച് വലിയ കടമായി കിടക്കുന്നുണ്ട്.

ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.15നാണ് ചാംപ്യന്‍സ് ലീഗിന്റെ ആദ്യ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് നഗര വൈരികളായ റിയല്‍ മാഡ്രിഡിനെ നേരിടുന്നത്. 

സാന്റിയാഗോ ബെര്‍ണാബുവില്‍ പക്ഷെ സിനദീന്‍ സിദാന്‍ നയിക്കുന്ന റിയല്‍ മാഡ്രിഡിനെ നേരിടാന്‍ അത്‌ലറ്റിക്കോയ്ക്ക് അത്ര എളുപ്പമാകില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂട്ടരും സ്പാനിഷ് ലീഗ് നേട്ടത്തിലേക്കുള്ള കുതിപ്പിലാണ്. എന്നാല്‍ രണ്ടു ടീമുകള്‍ക്കും പകുതി അവസരമാണ് സെമിഫൈനലിലുള്ളതെന്ന് മാഡ്രിഡ് കോച്ച് സിനദീന്‍ സിദാന്‍ കളിക്കു മുമ്പുള്ള പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത് ടീമിന്റെ ദൗര്‍ബല്യമാണെന്ന് കണക്കാക്കേണ്ടി വരും.

ഫ്രഞ്ച് താരം റാഫേല്‍ വരാനെ പരിക്കുമാറി തിരിച്ചെത്തുന്നത് റിയല്‍ മാഡ്രിഡ് പ്രതിരോധം കൂടുതല്‍ ശക്തമാകും. അതേസമയം, പരിക്കിലുള്ള ഗരെത് ബെയിലിന് പകരക്കാരനായി ഇസ്‌ക്കോ, ജെയിംസ് ഇവരില്‍ ഒരാളാകും സിദാന്‍ ഇറക്കുക. മറുവശത്ത് ടീമിന്റെ പ്രതിരോധനിര താരങ്ങള്‍ക്കുള്ള പരിക്ക് സിമിയോണിയെ വലയ്ക്കും. 

ഹോം മാച്ചിന്റെ ആനുകൂല്യം റിയലിനുള്ളപ്പോള്‍ എവേ ഗോളിന്റെ ആനുകൂല്യം നേടാനാകും ഗ്രീന്‍സ്മാനും സഖ്യവും കിണഞ്ഞു ശ്രമിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com