15 മത്സരങ്ങള്‍; മാറാനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍; സംപ്രേഷണത്തിന് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി ധാരണ

15 മത്സരങ്ങള്‍; മാറാനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍; സംപ്രേഷണത്തിന് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി ധാരണ

ന്യൂഡെല്‍ഹി: ഫിഫ റാങ്കില്‍ ആദ്യ നൂറിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കൂടുതല്‍ മത്സരങ്ങള്‍ക്കൊരുങ്ങുന്നു. അടുത്ത 13 മാസത്തിനുള്ളില്‍ എട്ട് ഹോം മത്സരങ്ങളടക്കം 15 മത്സരങ്ങളിലിറങ്ങുമെന്ന് ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). 

ഫുട്‌ബോള്‍ ആരാധകര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ കാണാനുള്ള സൗകര്യവും ഇതോടൊപ്പം തീരുമാനമായിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്യാനുള്ള ധാരണയായി. 

അടുത്ത മാസം ആറിന് മുംബൈയില്‍ നേപ്പാളുമായിട്ടാണ് ആദ്യ പോരാട്ടം. ഇതു കഴിഞ്ഞ് ഇതേമാസം 13നു കിര്‍ഗിസ്ഥാനുമായി ബെംഗളൂരുവില്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരം. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങൡ നിന്നുള്ള ഓരോ ടീമുകള്‍ക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കുന്ന ചാംപ്യന്‍സ് കപ്പ് ഓഗസ്റ്റിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മക്കാവുവുമായുള്ള എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിന്റെ ഹോം ആന്റ് എവേ മത്സരങ്ങളും അതിന് ശേഷം മൂന്ന് സൗഹൃദ മത്സരങ്ങളുമാണ് ഇന്ത്യയ്ക്കുള്ളത്. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിന്റെ എവേ മത്സരം അടുത്ത വര്‍ഷം മാര്‍ച്ചില്‍ കിര്‍ഗിസ്ഥാനമായി കളിക്കുന്നതോടെ ഇന്ത്യയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതേകാലയളവില്‍ കളിച്ചതിന്റെ ഇരട്ടിയിലധികം കളിയാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com