മെസ്സിയും റൊണാള്‍ഡോയുമില്ലാത്ത എല്‍ ക്ലാസിക്കോ കൊല്‍ക്കത്തയില്‍; റിയല്‍ മാഡ്രിഡ്-ബാഴ്‌സലോണ പോരാട്ടം സെപ്റ്റംബറില്‍

ദീപേന്ദു ബിശ്വാസ് സാന്റിയാഗോ ബെര്‍ണാബുവില്‍ റിയല്‍ മാഡ്രിഡ് ക്ലബ്ബ് അധികൃതര്‍ക്കൊപ്പം
ദീപേന്ദു ബിശ്വാസ് സാന്റിയാഗോ ബെര്‍ണാബുവില്‍ റിയല്‍ മാഡ്രിഡ് ക്ലബ്ബ് അധികൃതര്‍ക്കൊപ്പം
Updated on: 
1 min read

കൊല്‍ക്കത്ത: സ്പാനിഷ് ലീഗ് സൂപ്പര്‍ ക്ലബ്ബുകളായ ബാഴ്‌സലോണയും റിയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോയ്ക്ക് കൊല്‍ക്കത്ത വേദിയാകും. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തിലാണ് ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകള്‍ ഏറ്റുമുട്ടുക.

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യോഹന്‍ ക്രൈഫിനുള്ള ആദര സൂചകമായി നടത്തുന്ന എല്‍ ക്ലാസിക്കോയില്‍ ക്ലബ്ബുകളുടെ മുന്‍ താരങ്ങളാണ് പങ്കെടുക്കുക. ഇതുസംബന്ധിച്ച് സാന്റിയാഗോ ബെര്‍ണാബുവാണ് പ്രഖ്യാപനം നടത്തിയത്. 

അണ്ടര്‍ 17 ലോകക്കപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിനു പകരം രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തിലാകും മത്സരം നടക്കുക. ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷനാണ് കളിയുടെ നടത്തിപ്പുകാര്‍.

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍താരവും ബാസിറാത്ത് എംഎല്‍എയുമായ ദീപേന്ദു ബിശ്വാസ് അടക്കമുള്ള സംഘം റിയല്‍ മാഡ്രിഡുമായി ചര്‍ച്ച നടത്തി തീരുമാനമായിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER