റയല്‍ മാഡ്രിഡിനു തുടര്‍ച്ചയായ രണ്ടാം സമനില; മാഴ്‌സെലോയ്ക്കു ചുവപ്പ്

റയല്‍ മാഡ്രിഡിനു തുടര്‍ച്ചയായ രണ്ടാം സമനില; മാഴ്‌സെലോയ്ക്കു ചുവപ്പ്
Updated on
1 min read

മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് ലാലീഗ മത്സരത്തില്‍ വീണ്ടും സമനില. സ്വന്തം തട്ടകമായ ബെര്‍ണാബ്യൂവില്‍ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ റയല്‍ മാഡ്രിഡിനെ ലെവാന്റെയാണ് 1-1 എന്ന സ്‌കോറിനു തളച്ചത്.

12ാം മിനുട്ടില്‍ ഇവിയിലൂടെ ലെവാന്റെയാണ് ആദ്യം മുന്നിലെത്തിയത്. 36 മിനുട്ടില്‍  ലുകാസ് വാസ്‌ക്വസിന്റെ ഷോര്‍ട്ട് റേഞ്ച് റയലിനെ സമനിലയില്‍ രക്ഷപ്പെടുത്തി.  

ആദ്യ മത്സരത്തില്‍ വിയ്യാറയലിനെ അട്ടിമറിച്ച് ലാലിഗാ സീസണ്‍ ആരംഭിച്ച ലെവാന്റെ റയിലനെതിരേ ആദ്യം ഗോള്‍ നേടിയതോടെ പ്രതിരോധം കടുപ്പിച്ചു. ഇതോടെ റയലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിയുകയും ഗോള്‍ കണ്ടെത്താനും സാധിച്ചില്ല. പ്രതിരോധം ഭേദിച്ചപ്പോഴെല്ലാം ഗോള്‍ കീപ്പര്‍ റൗള്‍ ലെവാന്റെയുടെ രക്ഷകനായി.

കളിയുടെ അവസാന നിമിഷങ്ങളില്‍ മാഴ്‌സെലോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചതും ബെന്‍സെമക്കു പരിക്കേറ്റതും റയലിനു അടുത്ത മത്സരങ്ങളില്‍ തിരിച്ചടിയായി. 2013 ഏപ്രിലിനു ശേഷം റയലിന്റെ തട്ടകത്തില്‍ ലെവാന്റെയുടെ ആദ്യ ഗോളിനാണ് മത്സരം സാക്ഷിയായത്.

ലാലീഗയിലെ രണ്ടാം മത്സരത്തില്‍ വലന്‍സിയയോടും സമനില പാലിച്ച റയല്‍ മാഡ്രിഡിനു മൂന്ന് മത്സരങ്ങളില്‍ നിന്നായി അഞ്ചു പോയിന്റാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com