ശത്രുതയൊക്കെ അവിടെ നില്‍ക്കട്ടെ; കോഹ് ലിക്കും ധോനിക്കും പാക് ആരാധകരുടെ അഭിനന്ദനം ഒഴുകുന്നു

ക്രിക്കറ്റ് ഇതിഹാസങ്ങളെ ഓര്‍മിപ്പിച്ച കോഹ് ലിക്ക് ഇന്ത്യയില്‍ നിന്നു മാത്രമല്ല, അങ്ങ് പാക്കിസ്ഥാനില്‍ നിന്നും അഭിനന്ദനം ഒഴുകുകയാണ്
ശത്രുതയൊക്കെ അവിടെ നില്‍ക്കട്ടെ; കോഹ് ലിക്കും ധോനിക്കും പാക് ആരാധകരുടെ അഭിനന്ദനം ഒഴുകുന്നു

വളര്‍ച്ചയില്‍ ഒപ്പം നിന്ന് ഗുരുക്കന്മാരെ ഒരിക്കല്‍ കൂടി ഓര്‍മയില്‍ കൊണ്ടുവന്നും, അവര്‍ക്ക നന്ദി പറഞ്ഞുമായിരുന്നു അധ്യാപക ദിനം കടന്നു പോയത്. അവിടേയും കയ്യടി നേടുകയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ക്രിക്കറ്റ് ഇതിഹാസങ്ങളെ ഓര്‍മിപ്പിച്ച കോഹ് ലിക്ക് ഇന്ത്യയില്‍ നിന്നു മാത്രമല്ല, അങ്ങ് പാക്കിസ്ഥാനില്‍ നിന്നും അഭിനന്ദനം ഒഴുകുകയാണ്. 

ക്രിക്കറ്റില്‍ ചരിത്രമെഴുതിയ ആ ഇതിഹാസങ്ങളുടെ പേരുകളുടെ കൂട്ടത്തില്‍ നിങ്ങളുടെ പേരുമുണ്ടാകും എന്നാണ് പാക്കിസ്ഥാനില്‍ നിന്നും കോഹ് ലിക്ക് ലഭിച്ചിരിക്കുന്ന ട്വീറ്റുകളില്‍ ഒന്ന്. 

രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രിക്കറ്റിലൂടെ ഇരുഭാഗത്തേയും ജനങ്ങളെ ഒന്നിപ്പിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കിയാണ് കോഹ് ലിക്കും, ധോനിക്കും പാക്കിസ്ഥാനില്‍ നിന്നും അഭിനന്ദനങ്ങള്‍ വരുന്നത്. 

മൂന്ന് ഫോര്‍മാറ്റിലും ബാറ്റിങ് ശരാശരി 50 കടത്തിയ കോഹ് ലിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും, ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ ആരാധകര്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് ഇതോടെ വ്യക്തം. ലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വിന്റി20 മത്സരങ്ങളില്‍ മുന്‍പില്‍ നിന്നും കളിച്ച് കോഹ് ലി ഇന്ത്യയ്ക്ക് 9-0 എന്ന തകര്‍പ്പന്‍ ജയ പരമ്പര ഒരുക്കുക കൂടി ചെയ്തതോടെ തന്റെ യാത്രയില്‍ അത്ഭുതങ്ങള്‍ ഇനിയും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് കോഹ് ലി സൂചന നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com