പകരം വിട്ടണമോ? പരീക്ഷണം തുടരണമോ? ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20 ഇന്ന്

ആദ്യ ട്വന്റി20യിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യയുടെ പരീക്ഷണമായിരുന്നു. ലോക കപ്പിന് മുന്‍പ് താരങ്ങളെ ശരിക്ക് അറിയുന്നതിന് വേണ്ടിയുള്ളത്
പകരം വിട്ടണമോ? പരീക്ഷണം തുടരണമോ? ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20 ഇന്ന്

വെല്ലിങ്ടണില്‍ നടന്ന ആദ്യ ട്വന്റി20യിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇന്നിറങ്ങും. ഒക്ലാന്‍ഡിലാണ് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20. വെല്ലിങ്ടണില്‍ 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് 80 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. 

ബാറ്റിങ്ങില്‍ ഓപ്പണര്‍മാരുടെ വെടിക്കെട്ട് തന്നെയാണ് ഇന്ത്യയ്ക്ക് നിര്‍ണായകം. എന്നാല്‍ വെല്ലിങ്ടണില്‍ അതുണ്ടായില്ല. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ വിജയ് ശങ്കര്‍ എന്താകും ചെയ്യുക എന്നായിരുന്നു ക്രിക്കറ്റ് ലോകം നോക്കിയത്. പന്ത് ക്രീസിലേക്ക് എത്തിയപ്പോഴാകട്ടെ വെടിക്കെട്ടിന്റെ പ്രതീക്ഷകള്‍ നിറഞ്ഞെങ്കിലും ഔട്ട് ആയ വിധം പന്തിനെ ഉലയ്ക്കും. 

ഒരേ ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയും, ദിനേശ് കാര്‍ത്തിക്കും ഔട്ട് ആയത് മുതലായിരുന്നു വെല്ലിങ്ടണില്‍ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായത്. മൂന്നാം സ്ഥാനത്ത് കോഹ് ലിയുടെ അഭാവവും, ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കാതിരുന്നതും ഇന്ത്യയുടെ സമ്മര്‍ദ്ദം കൂട്ടി. ഇന്ത്യന്‍ ബൗളര്‍മാരെ വെല്ലിങ്ടണില്‍ കീവീസ് നിഷ്പ്രഭമാക്കുകയും ചെയ്തു. ഇതോടെ ഒക്ലാന്‍ഡില്‍ ജയം പിടിക്കാന്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരുമെന്ന് വ്യക്തം. 

രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ചഹലിനൊപ്പം കുല്‍ദീപിനേയും കളിപ്പിച്ചേക്കും. ആദ്യ ട്വന്റി20യിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യയുടെ പരീക്ഷണമായിരുന്നു. ലോക കപ്പിന് മുന്‍പ് താരങ്ങളെ ശരിക്ക് അറിയുന്നതിന് വേണ്ടിയുള്ളത്. എന്നാല്‍ പരമ്പര ജയിക്കുക തന്നെയാണ് ലക്ഷ്യമെന്ന് ധവാന്‍ വ്യക്തമാക്കുമ്പോള്‍ പരീക്ഷണങ്ങള്‍ക്കൊപ്പം ജയം പിടിക്കാന്‍ സാധ്യമായ ടീമിനെ തന്നെ ഇന്ത്യ ഇറക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com