ഒരു വിക്കറ്റ് വീഴ്ത്താന്‍ ധോനി വേണ്ടി വന്നു; കീവീസ് തകര്‍ത്തടിക്കുന്നു, പത്ത് ഓവറില്‍ നൂറ് പിന്നിട്ടു

80 റണ്‍സ് എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് കീവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുവാനായത്
ഒരു വിക്കറ്റ് വീഴ്ത്താന്‍ ധോനി വേണ്ടി വന്നു; കീവീസ് തകര്‍ത്തടിക്കുന്നു, പത്ത് ഓവറില്‍ നൂറ് പിന്നിട്ടു

പരമ്പര ജയം നിര്‍ണയിക്കുന്ന മൂന്നാം ട്വന്റി20യില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കീവീസ് 10 ഓവര്‍ പിന്നിടുമ്പോള്‍ 105 റണ്‍സിലേക്കെത്തി. 80 റണ്‍സ് എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് കീവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുവാനായത്. 

ഓപ്പണര്‍ തിം സീഫേര്‍ട്ട് 25 പന്തില്‍ നിന്നും മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി പുറത്തായി. കുല്‍ദീപിന്റെ പന്തില്‍ ധോനി സീഫേര്‍ട്ടിനെ സ്റ്റംപ് ചെയ്ത് മടക്കുകയായിരുന്നു. സ്റ്റംപിന് പിന്നിലെ ധോനിയുടെ മികവാണ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയെ തുണച്ചത്. ഔട്ട്‌സൈഡ് ഓഫായി എത്തിയ കുല്‍ദീപിന്റെ ഡെലിവറിയില്‍ മുന്നോട്ട് വന്ന് സീഫേര്‍ട്ട് ബാറ്റ് വെച്ചുവെങ്കിലും പന്ത് ധോനിയുടെ കൈകളിലേക്കെത്തി. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ സീഫേര്‍ട്ടിനെ ധോനി മടക്കി. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ കുല്‍ദീപ് മാത്രമാണ് ആദ്യ ഓവറുകളില്‍ കീവീസിന്റെ കൈകളില്‍ നിന്നും തല്ലുവാങ്ങാതിരുന്നത്. തന്റെ ആദ്യ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് വിട്ടുകൊടുത്തത് നാല് റണ്‍സ് മാത്രമാണ്. കഴിഞ്ഞ കളിയില്‍ മികവ് കാട്ടിയ ക്രുനാല്‍ പാണ്ഡ്യ ഹാമില്‍ട്ടണില്‍ രണ്ട് ഓവറില്‍ വഴങ്ങിയത് 24 റണ്‍സും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com