റാഞ്ചിയില്‍ ഓസീസിന് മികച്ച തുടക്കം; ഓസീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് തകര്‍ക്കുവാനാവാതെ ഇന്ത്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയിലുള്ള ബഹുമാനം മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലൊന്നും ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തില്ല
റാഞ്ചിയില്‍ ഓസീസിന് മികച്ച തുടക്കം; ഓസീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് തകര്‍ക്കുവാനാവാതെ ഇന്ത്യ

റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. കളി 13 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സ് എടുത്തിട്ടുണ്ട് ആതിഥേയര്‍. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ആരോണ്‍ ഫിഞ്ചും നിലയുറപ്പിച്ചതോടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കുവാനുള്ള വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലേക്ക് വരുന്നത്. 

ഖവാജ 40 പന്തില്‍ നിന്നും 8 ഫോറോടെ 41 റണ്‍സും, ഫിഞ്ച് 39 പന്തില്‍ നിന്നും അഞ്ച് ഫോറോടെ 30 റണ്‍സും നേടിയാണ് ബാറ്റിങ് തുടരുന്നത്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയിലുള്ള ബഹുമാനം മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലൊന്നും ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തില്ല. ഷമിയുടെ മൂന്ന് ഓവറില്‍ അവര്‍ നേടിയത് ഏഴ് റണ്‍സ് മാത്രം. കൂട്ടുകെട്ട് പൊളിക്കാന്‍ ബൗളിങ് ചെയ്ഞ്ചായി ജഡേജയെ കോഹ് ലി കൊണ്ടുവന്നുവെങ്കിലും മൂന്ന് ഓവറില്‍ 23 റണ്‍സാണ് ജഡേജ വഴങ്ങിയത്. ബൂമ്രയ്ക്കും സ്‌ട്രൈക്ക് ചെയ്യാനായിട്ടില്ല. 

കുല്‍ദീപിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറി അടിച്ചാണ് ഫിഞ്ച് കുല്‍ദീപിനെ സ്വീകരിച്ചത്. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ഇനിയും മുന്നോട്ടു പോവുകയും, ഇതേ റണ്‍റേറ്റ് നിലനിര്‍ത്തുകയും ചെയ്താല്‍ ഓസീസിന് മികച്ച സ്‌കോര്‍ കണ്ടെത്താം. ഖവാജയെ ഔട്ട് ആക്കുവാന്‍ ലഭിച്ച ക്യാച്ച് ധവാന്‍ വിട്ടുകളഞ്ഞതും ഇന്ത്യയ്ക്ക് റാഞ്ചിയില്‍ തിരിച്ചടിയാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com