ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

ക്രിമിനല്‍ നടപടിയും അച്ചടക്ക ലംഘനവും രണ്ടാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ശ്രീശാന്തിന്റെ വിലക്ക് ഭാഗീകമായി പിന്‍വലിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ത്തുകളിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച് ക്രിക്കറ്റ് താരം ശ്രീശാന്തിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ആജിവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. വിലക്ക് കാലാവധി പുനഃപരിശോധിക്കുവാനാണ് ബിസിസിഐയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ബിസിസിഐ തീരുമാനമുണ്ടാവണം എന്നാണ് കോടതി നിര്‍ദേശം. 
ക്രിമിനല്‍ നടപടിയും അച്ചടക്ക ലംഘനവും രണ്ടാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ശ്രീശാന്തിന്റെ വിലക്ക് ഭാഗീകമായി പിന്‍വലിച്ചിരിക്കുന്നത്. 

ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിസിസിഐ നടപടി കോടതി ശരിവെച്ചു. എന്നാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐ നടപടിയെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. 2013 മുതലുള്ള നിയമ യുദ്ധത്തില്‍ ശ്രീശാന്തിനെ സംബന്ധിച്ച് ആശ്വാസകരമായ വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും വരുന്നത്. ശ്രീശാന്തിന് മേലുള്ള വിലക്ക് നിലനിര്‍ത്തിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തായിരുന്നു ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. 

വിദേശ ലീഗുകളില്‍ കളിക്കുവാന്‍ തനിക്ക് അവസരങ്ങള്‍ വരുന്നുണ്ടെന്നും, ആജിവനാന്ത വിലക്ക് മാറ്റണമെന്നുമായിരുന്നു ശ്രീശാന്തിന്റെ ആവശ്യം. എന്നാല്‍ ഐപിഎല്‍ ആറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ശ്രീശാന്ത് കളിക്കുന്ന സമയത്ത് ഒത്തുകളിയില്‍ ഏര്‍പ്പെട്ട് 10 ലക്ഷം രൂപ ശ്രീശാന്ത് വാങ്ങിയെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സുപ്രീംകോടതിയിലും ബിസിസിഐ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com