മുന്‍പും അശ്വിന്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്; അന്ന് അപ്പീല്‍ പിന്‍വലിച്ചത് സെവാഗും സച്ചിനും ചേര്‍ന്ന്‌

കളി നിയമത്തിനുള്ളില്‍ നിന്നുകൊണ്ടാണ് അശ്വിന്‍ അത് ചെയ്തത്. എന്നാല്‍ ബട്ട്‌ലറിന് അതിന് മുന്‍പ് അശ്വിന്‍ ഒരു മുന്നറിയിപ്പ് കൊടുക്കണമായിരുന്നു
മുന്‍പും അശ്വിന്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്; അന്ന് അപ്പീല്‍ പിന്‍വലിച്ചത് സെവാഗും സച്ചിനും ചേര്‍ന്ന്‌

കിങ്‌സ് ഇലവന്‍ പഞ്ചാബ് ജയത്തോടെ തന്നെ സീസണ്‍ തുടങ്ങി. എന്നാല്‍, ക്രിക്കറ്റ് ലോകത്തെ മാന്യതയില്ലാത്ത കളിയുടെ ഭാഗമായ മങ്കാദിങ് വിക്കറ്റിലൂടെ ടീം നായകന്‍ തന്നെ ടീമിന്റെ ജയത്തിന്റെ ശോഭ കെടുത്തിക്കളഞ്ഞുവെന്നാണ് ആരാധകരുടെ വിമര്‍ശനം. അശ്വിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉയരുമ്പോള്‍, അശ്വിന്‍ ഇതിന് മുന്‍പും ഇത് ആവര്‍ത്തിച്ചിട്ടുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. 

കളി നിയമത്തിനുള്ളില്‍ നിന്നുകൊണ്ടാണ് അശ്വിന്‍ അത് ചെയ്തത്. എന്നാല്‍ ബട്ട്‌ലറിന് അതിന് മുന്‍പ് അശ്വിന്‍ ഒരു മുന്നറിയിപ്പ് കൊടുക്കണമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലും അശ്വിന്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. അന്ന് അശ്വിന്‍ ഔട്ടിനായി വാദിച്ചുവെങ്കിലും സെവാഗ് അപ്പീല്‍ പിന്‍വലിച്ചുവെന്നതും കൈഫ് ഓര്‍മപ്പെടുത്തുന്നു. 

2012ലായിരുന്നു സംഭവം. ശ്രീലങ്കയ്‌ക്കെതിരായ കളിയില്‍ ലങ്കന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറില്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന ലഹിറു തിരിമന്നയെ അശ്വിന്‍ ഇതേ രീതിയില്‍ ഔട്ട് ആക്കി. എന്നാല്‍ ആ സമയം ടീമിനെ നയിച്ച സെവാഗ് അപ്പീല്‍ പിന്‍വലിച്ചാണ് കളിയുടെ മാന്യതയ്‌ക്കൊത്ത് ഉയര്‍ന്നത്. 

രാജസ്ഥാന്‍ റോയല്‍സ് ചെയ്‌സ് ചെയ്യുന്നതിനിടെ പതിമൂന്നാമത്തെ ഓവറിലായിരുന്നു വിവാദ പുറത്താക്കല്‍. അശ്വിന്‍ ബൗളിങ് ആക്ഷന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ബട്ട്‌ലര്‍ ക്രീസിന് പുറത്തേക്ക് നീങ്ങുന്നത് കണ്ട അശ്വിന്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് കുലുക്കി. 43 പന്തില്‍ നിന്നും 69 റണ്‍സ് നേടി ബട്ട്‌ലര്‍ രാജസ്ഥാന് പ്രതീക്ഷ നല്‍കി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു അശ്വിന്റെ പുറത്താക്കല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com