ഷമി ഹീറോ തന്നെ! കുറ്റിയിളക്കുന്നതില്‍ ദയയില്ല; കൂട്ടക്കുരുതി തുടങ്ങി

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡി കോക്ക് ആയിരുന്നു ഷമിയുടെ അടുത്ത ഇര. പിച്ച് ചെയ്ത ശേഷം നേരെ എത്തിയ പന്തില്‍ ഡികോക്കിന്റെ കണക്കു കൂട്ടലും തെറ്റി
ഷമി ഹീറോ തന്നെ! കുറ്റിയിളക്കുന്നതില്‍ ദയയില്ല; കൂട്ടക്കുരുതി തുടങ്ങി

വിശാഖപട്ടണം ടെസ്റ്റിന്റെ അവസാന ദിനം സ്പിന്നര്‍മാര്‍ കളി പിടിക്കും എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാലവിടെ മുഹമ്മദ് ഷമിക്കും വേറെ പ്ലാനുണ്ടായിരുന്നു. അഞ്ചാം ദിനം കളി തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ഷമി വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. അതില്‍ ഡുപ്ലസിസിനെ ബൗള്‍ഡ് ചെയ്ത വിധമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്.

ബവുമയെ ബൗള്‍ഡ് ചെയ്താണ് ഷമി തുടങ്ങിയത്. ഷമിയുടെ ഔട്ട്‌സൈഡ് ഓഫായി കുത്തിത്തിരിഞ്ഞെത്തിയ പന്തിലെ ലെങ്ത് കണക്കു കൂട്ടുന്നതില്‍ ഡുപ്ലസിസിന് പിഴച്ചപ്പോഴാണ് ഷമി രണ്ടാം ഇന്നിങ്‌സിലെ രണ്ടാം വിക്കറ്റ് നേടിയത്. പന്ത് ലീവ് ചെയ്യാനായിരുന്നു ഡുപ്ലസിസിന്റെ ശ്രമം. എന്നാല്‍ ഓഫ് സ്റ്റംപ് പന്ത് ഇളക്കിയതോടെ സൗത്ത് ആഫ്രിക്കന്‍ നായകന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

അവിടം കൊണ്ടും തീര്‍ന്നില്ല. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡി കോക്ക് ആയിരുന്നു ഷമിയുടെ അടുത്ത ഇര. പിച്ച് ചെയ്ത ശേഷം നേരെ എത്തിയ പന്തില്‍ ഡികോക്കിന്റെ കണക്കു കൂട്ടലും തെറ്റി. പ്രതിരോധിക്കാനായിരുന്നു ഡികോക്കിന്റെ ശ്രമം. എന്നാല്‍, പന്ത് ഓഫ് സ്റ്റംപ് ഇളക്കി ഡികോക്കിനെ പൂജ്യത്തിന് പവലിയനിലേക്ക് മടക്കി.

മുഹമ്മദ് ഷമി പ്രഹരിച്ച് തുടങ്ങിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക വീണു. ആദ്യ സെഷന്‍സ് തന്നെ ഇത്ര വലിയ വെല്ലുവിളി തീര്‍ക്കുമ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് ഒരു ദിനം അതിജീവിക്കുക എന്നത് വലിയ കടമ്പയാവുന്നു. 24 ഓവര്‍ സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സ് പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ക്ക് ഇനി ജയിക്കാന്‍ 331 റണ്‍സ് കൂടി വേണം. സമനിലയിലാക്കാന്‍ 86.3 ഓവര്‍ പിടിച്ചു നില്‍ക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com