യുവരാജ് സിങ് വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കുന്നു, പഞ്ചാബ് ടീമില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്

സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ യുവരാജ് സിങ്ങിന്റെ പേര് ഉള്‍പ്പെട്ടതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
യുവരാജ് സിങ്/ഫോട്ടോ: പിടിഐ
യുവരാജ് സിങ്/ഫോട്ടോ: പിടിഐ

മുംബൈ: യുവരാജ് സിങ് വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ യുവരാജ് സിങ്ങിന്റെ പേര് ഉള്‍പ്പെട്ടതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് വീണ്ടും ക്രിക്കറ്റ് കളിച്ച് തുടങ്ങാന്‍ യുവരാജ് സിങ്ങിന് ബിസിസിഐയുടെ അനുമതി ലഭിക്കണം. കഴിഞ്ഞ വര്‍ഷം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് യുവിക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവാദം നല്‍കിയത്. വിദേശ ടി20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന പേര് യുവി സ്വന്തമാക്കി.

ഇപ്പോള്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ പുനീത് ബാലിയാണ് യുവിയെ തിരികെ എത്താന്‍ പ്രേരിപ്പിക്കുന്നത്. യുവ താരങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വഴി കാണിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഇത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന വീഡിയോ യുവി പങ്കുവെക്കുകയും ചെയ്തിരുന്നു.

യുവ താരങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിന് ഇടയില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനാണ് നെറ്റ്‌സില്‍ ബാറ്റ് ചെയ്തത്. അവിടെ ഞാന്‍ പന്ത് ഹിറ്റ് ചെയ്യുന്നത് എന്നെ തന്നെ ഞെട്ടിക്കുന്നു. ഇവിടെ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് വ്യക്തത ഇല്ല. ഡൊമസ്റ്റിക് ക്രിക്കറ്റ് ഞാന്‍ അവസാനിപ്പ് കഴിഞ്ഞു എന്നാണ് ഏതാനും മാസം മുന്‍പ് യുവരാജ് സിങ് പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com