എന്തുകൊണ്ട് വാഷിങ്ടണ്‍ സുന്ദറിനെ മൂന്നാമത് ഇറക്കിയില്ല? കോഹ്‌ലിയെ പരിഹസിച്ച് സെവാഗ്‌

'ദേവ്ദത്ത് പുറത്തായപ്പോള്‍ ഇടംകൈ വലംകൈ കോമ്പിനേഷനെ കുറിച്ച് ഓര്‍ത്തില്ലേ? '
എന്തുകൊണ്ട് വാഷിങ്ടണ്‍ സുന്ദറിനെ മൂന്നാമത് ഇറക്കിയില്ല? കോഹ്‌ലിയെ പരിഹസിച്ച് സെവാഗ്‌

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡിവില്ലിയേഴ്‌സിനെ ആറാമനാക്കി ഇറക്കിയത് ചൂണ്ടിയാണ് സെവാഗിന്റെ വിമര്‍ശനം. 

അതിന് തൊട്ടു മുന്‍പത്തെ കളിയില്‍ 33 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ കളിക്കാരനാണ് ഡിവില്ലിയേഴ്‌സ്. ഇതേ ഗ്രൗണ്ടില്‍ തന്നെ. കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു എങ്കില്‍ ഡിവില്ലിയേഴ്‌സ് കൂടുതല്‍ സ്‌കോര്‍ ചെയ്താനെ. ഇടകൈ വലംകൈ കോമ്പിനേഷനെ കുറിച്ചാണ് പറയുന്നത് എങ്കില്‍ ദേവ്ദത്ത് പുറത്തായപ്പോള്‍ കോഹ് ലി ക്രീസിലെത്തിയത് എന്തിനാണെന്ന് സെവാഗ് ചോദിച്ചു. 

'ദേവ്ദത്ത് പുറത്തായപ്പോള്‍ ഇടംകൈ വലംകൈ കോമ്പിനേഷനെ കുറിച്ച് ഓര്‍ത്തില്ലേ? എന്തുകൊണ്ട് വാഷിങ്ടണ്‍ സുന്ദറിനെ അപ്പോള്‍ മൂന്നാമനായി ഇറക്കിയില്ല? എനിക്ക് ഇത് മനസിലാവുന്നില്ല. ഇടംകൈ വലംകൈ കോമ്പിനേഷന് വേണ്ടി തങ്ങളുടെ മികച്ച ബാറ്റ്‌സ്മാനെയാണ് ആര്‍സിബി ഇറക്കാതിരുന്നത്.' 

ആരാണ് ആ ഇടംകയ്യന്‍? വാഷിങ്ടണ്‍ സുന്ദറോ? വാഷിങ്ടണ്‍ നല്ല കളിക്കാരനായിരിക്കും, എന്നാല്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കുന്നതില്‍ തന്റെ കഴിവ് വാഷിങ്ടണ്‍ ഇതുവരെ പുറത്തെടുത്തിട്ടില്ല. ക്രിസ് ഗെയ്‌ലിനേയോ യുവരാജിനേയോ പോലെ സിക്‌സ് ഹിറ്റിങ് കഴിവ് വാഷിങ്ടണ്‍ പുറത്തെടുത്തിട്ടുണ്ടോ എന്നും സെവാഗ് ചോദിച്ചു. 

പഞ്ചാബിനെതിരെ ഡിവില്ലിയേഴ്‌സിന് മുന്‍പ് വാഷിങ്ടണ്‍ സുന്ദറിനേയും ശിവം ദുബെയേയും കോഹ് ലി ക്രീസില്‍ ഇറക്കുകയായിരുന്നു. അവിടെ വാഷ്ടിങ്ടണ്‍ 14 പന്തില്‍ നിന്ന് നേടിയത് 13 റണ്‍സ്. ആറാമനായി ഇറങ്ങിയ ഡിവില്ലിയേഴ്‌സ് 5 പന്തില്‍ നിന്ന് രണ്ട് റണ്‍സ് നേടി പുറത്തായി. എന്നാല്‍ ഡിവില്ലിയേഴ്‌സിനെ ആറാമനാക്കാനുള്ള തീരുമാനത്തില്‍ കുറ്റബോധമില്ലെന്ന് കോഹ് ലി പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com