ഇഷാന്‍ കിഷനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്, സര്‍പ്രൈസ് പേരുകളുമായി ഹൈദരാബാദ്; ടീമില്‍ നിലനിര്‍ത്തിയ താരങ്ങളും പ്രതിഫലവും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 07:35 AM  |  

Last Updated: 01st December 2021 07:35 AM  |   A+A-   |  

ipl_play_off_team_captains

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഐപിഎല്‍ മെഗാ താര ലേലത്തിന് മുന്‍പായി ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ചിത്രം തെളിഞ്ഞു. വിരാട് കോഹ് ലി, എംഎസ് ധോനി, രോഹിത് ശര്‍മ എന്നീ മുതിര്‍ന്ന താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി. 

നാല് കളിക്കാരെ ടീമില്‍ നിലനിര്‍ത്താം എന്നായിരുന്നു ചട്ടം. ചെന്നൈ സൂപ്പര്‍ കിങ്‌സും, മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും നാല് താരങ്ങളെ നിലനിര്‍ത്തി. എന്നാല്‍ മൂന്ന് താരങ്ങളെയാണ് ബാംഗ്ലൂരും രാജസ്ഥാനും ഹൈദരാബാദും നിലനിര്‍ത്തിയത്. രണ്ട് കളിക്കാരെ മാത്രമാണ് പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയത്. 

ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍

വിരാട് കോഹ് ലി-15 കോടി
ഗ്ലെന്‍ മാക്‌സ് വെല്‍-11 കോടി
മുഹമ്മദ് സിറാജ്-7 കോടി

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 

റസല്‍ -12 കോടി
വരുണ്‍ ചക്രവര്‍ത്തി- എട്ട് കോടി
വെങ്കടേഷ് അയ്യര്‍-എട്ട് കോടി
സുനില്‍ നരെയ്ന്‍-ആറ് കോടി

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍-14 കോടി
ജോസ് ബട്ട്‌ലര്‍-10 കോടി
യശസ്വി ജയ്‌സ്വാല്‍-4 കോടി

ഡല്‍ഹി ക്യാപിറ്റല്‍സ്

ഋഷഭ് പന്ത്-16 കോടി
അക്‌സര്‍ പട്ടേല്‍-9 കോടി
പൃഥ്വി ഷാ-7.50 കോടി
നോര്‍ജേ-6.50 കോടി

ചെന്നൈ സൂപ്പര്‍ കിങ്‌സ് 

രവീന്ദ്ര ജഡേജ-16 കോടി
എംഎസ് ധോനി-12 കോടി
മൊയിന്‍ അലി-8 കോടി
ഋതുരാജ് ഗയ്കവാദ്-6 കോടി

ഹൈദരാബാദ്

കെയ്ന്‍ വില്യംസണ്‍-14 കോടി
അബ്ദുല്‍ സമദ്-4 കോടി
ഉമ്രാന്‍ മാലിക്ക്-4 കോടി

പഞ്ചാബ് കിങ്‌സ്

മായങ്ക് അഗര്‍വാള്‍
അര്‍ഷ്ദീപ് സിങ്

മുംബൈ ഇന്ത്യന്‍സ് 

രോഹിത് ശര്‍മ-16 കോടി
ബൂമ്ര-12 കോടി
സൂര്യകുമാര്‍ യാദവ്-8 കോടി
പൊള്ളാര്‍ഡ്-6 കോടി