ഒമൈക്രോണ്‍ ഭീഷണി; സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ടെന്ന് സൗരവ് ഗാംഗുലി 

ഒമൈക്രോണ്‍ ഭീഷണിയിലേക്ക് ലോകം വീണതോടെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും ആശങ്കയിലായിരുന്നു
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ ഭീഷണിയിലേക്ക് ലോകം വീണതോടെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും ആശങ്കയിലായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാനാണ് നിലവിലെ തീരുമാനം എന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 

നിലവിലെ സാഹചര്യത്തില്‍ പര്യടനത്തില്‍ മാറ്റമില്ല. തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ്. അതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കും, സൗരവ് ഗാംഗുലി പറഞ്ഞു. ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ഡിസംബര്‍ 8,9 തിയതികളിലായി സൗത്ത് ആഫ്രിക്കയിലേക്ക് ഇന്ത്യന്‍ സംഘം പറക്കും. 

ഹര്‍ദിക്കിനെ കപില്‍ ദേവുമായി താരതമ്യം ചെയ്യരുത്‌

കളിക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന. അതിനായി സാധ്യമായതെല്ലാം ചെയ്യും. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം എന്നും ഗാംഗുലി പറഞ്ഞു. ഹര്‍ദിക്ക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനെ സംബന്ധിച്ചും ഗാംഗുലി പ്രതികരിച്ചു. 

നല്ല ക്രിക്കറ്ററാണ് ഹര്‍ദിക്. ഇപ്പോള്‍ ഫിറ്റ്‌നസില്ല. അതിനാലാണ് ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത്. ഹര്‍ദിക് ചെറുപ്പമാണ്. പരിക്കില്‍ നിന്ന് പുറത്തുകടന്ന് ഹര്‍ദിക് തിരിച്ചുവരവ് നടത്തും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കപില്‍ ദേവുമായൊന്നും ഹര്‍ദിക്കിനെ താരതമ്യം ചെയ്യരുത്. കപില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുന്ന കളിക്കാരനാണെന്നും ഗാംഗുലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com