എന്തുകൊണ്ട് ബെന്‍ സ്റ്റോക്ക്‌സിനേയും ആര്‍ച്ചറേയും നിലനിര്‍ത്തിയില്ല? രാജസ്ഥാന്‍ റോയല്‍സിന്റെ മറുപടി

ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരെ ടീമില്‍ നിലനിര്‍ത്താതെ റിലീസ് ചെയ്ത് ഞെട്ടിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍, ട്വിറ്റര്‍
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരെ ടീമില്‍ നിലനിര്‍ത്താതെ റിലീസ് ചെയ്ത് ഞെട്ടിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍, ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നീ മൂന്ന് കളിക്കാരെയാണ് രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്. ഇവിടെ ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരെ ടീമില്‍ നിലനിര്‍ത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സംഗക്കാര. 

വളരെ പ്രയാസമായിരുന്നു ഈ തീരുമാനം. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ജോഫ്രയും സ്റ്റോക്ക്‌സും. ഞാന്‍ ഈ അടുത്ത് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്ക്‌സ്. മാച്ച് വിന്നറാണ് സ്‌റ്റോക്ക്‌സ്. എന്നാല്‍ പല കാര്യങ്ങളും ഞങ്ങള്‍ക്ക് പരിഗണിക്കേണ്ടി വന്നു. കളിക്കാരുടെ ലഭ്യതയാണ് അതില്‍ പ്രധാനമായത്. ടൂര്‍ണമെന്റില്‍ എത്ര മത്സരം കളിക്കാന്‍ ഇവര്‍ ലഭ്യമായിരിക്കും എന്ന ചോദ്യമുണ്ട്, സംഗക്കാര പറഞ്ഞു. 

എല്ലാ ഫോര്‍മാറ്റിലും പ്രത്യേകിച്ച് ടി20യില്‍ ജോഫ്രയെ പോലെ പ്രതിഭാസമായ മറ്റൊരു ബൗളറില്ല. ഇവരെ ടീമില്‍ നിലനിര്‍ത്താതിരുന്നതിന്റെ കാരണം കളിക്കാര്‍ക്കും മനസിലാവും എന്ന് കരുതുന്നു. വിടപറയുന്നതില്‍ ഫ്രാഞ്ചൈസിയെ പോലെ തന്നെ കളിക്കാരും നിരാശരാണ്. എന്നാല്‍ എല്ലാ ഘടകങ്ങളും നമ്മള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്, സംഗക്കാര പറഞ്ഞു. 

14 കോടി രൂപയ്ക്കാണ് സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയത്. ജോസ് ബട്ട്‌ലറിന്റെ പ്രതിഫലം 10 കോടി രൂപയും യശസ്വി ജയ്‌സ്വാളിന്റേത് നാല് കോടി രൂപയുമാണ്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് സഞ്ജു എത്തുന്നു എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതെല്ലാം തള്ളിയാണ് സഞ്ജുവിനെ വന്‍ തുകയ്ക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com