ടെസ്റ്റ് റാങ്കിങ്; വരവറിയിച്ച് ശ്രേയസ് അയ്യര്‍, കുലുങ്ങാതെ രോഹിത്തും കോഹ്‌ലിയും

ടെസ്റ്റിലെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ രോഹിത് അഞ്ചാം സ്ഥാനവും കോഹ്‌ലി ആറാം സ്ഥാനത്തും തുടരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: കാണ്‍പൂരിലെ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും കണ്ടെത്തിയ ശ്രേയസ് അയ്യര്‍ ടെസ്റ്റ് റാങ്കിങ്ങിലേക്ക് തന്റെ പേര് ചേര്‍ത്തു. ആദ്യ ടെസ്റ്റ് കളിച്ച ശ്രേയസ് 74ാം റാങ്ക് കണ്ടെത്തി. 

ടെസ്റ്റിലെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ രോഹിത് അഞ്ചാം സ്ഥാനവും കോഹ്‌ലി ആറാം സ്ഥാനത്തും തുടരുന്നു. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബൂമ്ര ഒരു സ്ഥാനം താഴേക്ക് ഇറങ്ങി 10ാം സ്ഥാനത്തായി. അശ്വിനാണ് ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്ത്. 

ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം റാങ്കില്‍ രവീന്ദ്ര ജഡേജ

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 6 സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറി 66ാം റാങ്കിലെത്തി. വൃധിമാന്‍ സാഹ 9 സ്ഥാനം മുകളിലേക്ക് കയറി 99ാം റാങ്കിലുമെത്തി. 19ാം റാങ്കിലാണ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ. ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം സ്ഥാനത്തും. ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്ത് ആര്‍ അശ്വിനും.

കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ ശതകം നേടിയത് കിവീസ് ഓപ്പണര്‍ ടോം ലാതമിനെ റാങ്കിങ്ങില്‍ തുണച്ചു. 14ാം റാങ്കില്‍ നിന്ന് ലാതം 9ാം റാങ്കിലെത്തി. ബൗളര്‍മാരില്‍ ജാമിസണ്‍ 9ാം സ്ഥാനത്തേക്കും കയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com