'അത് ഔട്ട് അല്ല, പന്ത് ബാറ്റില്‍ ഉരസി'; കോഹ്‌ലിയുടെ വിവാദ പുറത്താകലില്‍ ഷെയ്ന്‍ വോണ്‍

ഇവിടെ കോഹ് ലി ഔട്ട് അല്ലായിരുന്നു എന്ന പ്രതികരണവുമായാണ് ഓസ്‌ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ എത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം വിരാട് കോഹ്‌ലിയുടെ ഔട്ട് വിവാദമായിരുന്നു. ഇവിടെ കോഹ് ലി ഔട്ട് അല്ലായിരുന്നു എന്ന പ്രതികരണവുമായാണ് ഓസ്‌ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ എത്തുന്നത്. 

ഇത് നോട്ട് ഔട്ട് ആണ്. നമ്മള്‍ സാങ്കേതിക വിദ്യയെ കുറിച്ചും അതിന്റെ ഉപയോഗത്തെ കുറിച്ചുമെല്ലാം പലപ്പോഴായി സംസാരിക്കുന്നുണ്ട്. സാങ്കേതിക വിദ്യയെ വ്യാഖ്യാനിക്കുന്നതിലാണ് ഇവിടെ പ്രശ്‌നം. അതിന് ഉത്തമ ഉദാഹരണമാണ് ഇത്. പന്ത് ബാറ്റില്‍ ഉരസുന്നത് ഇവിടെ വ്യക്തമായിരുന്നു, ഷെയ്ന്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. 

ഇന്‍സൈഡ് എഡ്ജ് കാണാതെ ടിവി അമ്പയര്‍

അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ ഫോര്‍വേഡ് ഡിഫന്‍സ് കളിക്കാനായിരുന്നു കോഹ് ലിയുടെ ശ്രമം. ഇവിടെ പന്ത് പാഡില്‍ കൊണ്ടതോടെ കിവീസ് കളിക്കാര്‍ എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കി. അമ്പയര്‍ അനില്‍ ചൗധരി ഔട്ട് വിധിച്ചു. ഇതോടെ കോഹ് ലി റിവ്യു നല്‍കി. പല ആംഗിളില്‍ റിപ്ലേ കണ്ടതിന് ശേഷം പന്ത് ബാറ്റില്‍ കൊള്ളുന്നതായി കണ്ടെത്താനായില്ലെന്ന വിധിയിലാണ് ടിവി അമ്പയര്‍ എത്തിയത്. ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരി വെച്ച് കോഹ് ലിയുടെ വിക്കറ്റ് ന്യൂസിലാന്‍ഡിന് അനുവദിച്ചു. 

എന്നാല്‍ പന്ത് പാഡില്‍ കൊള്ളുന്നതിന് മുന്‍പ് ബാറ്റില്‍ ഉരസുന്നത് റിപ്ലേകളില്‍ വ്യക്തമായിരുന്നു. ഔട്ട് വിധിച്ച തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കിയാണ് കോഹ്‌ലി മടങ്ങിയത്. ഓണ്‍ ഫീല്‍ഡ് അമ്പയറോട് കോഹ് ലി സംസാരിക്കുകയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ ബൗണ്ടറി റോപ്പിലടിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com