ഫിനിഷറായി ഗാംഗുലി, എന്നിട്ടും തോല്‍വി; ജയ് ഷായുടെ ടീമിന് ഒരു റണ്‍ ജയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2021 10:28 AM  |  

Last Updated: 04th December 2021 10:28 AM  |   A+A-   |  

sourav_ganguly_jay_shah

ജയ് ഷാ, സൗരവ് ഗാംഗുലി/ഫോട്ടോ: ട്വിറ്റര്‍

 

ന്യൂഡല്‍ഹി: തന്റെ ഓഫ്‌സൈഡ് ഡ്രൈവുകളുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി നിറഞ്ഞെങ്കിലും ഗാംഗുലിയുടെ ബിസിസിഐ പ്രസിഡന്റ്‌സ് ഇലവനെ തോല്‍പ്പിച്ച് ജയ് ഷായുടെ സെക്രട്ടറി ഇലവന്‍. ഒരു റണ്‍സിനാണ് ജയ് ഷായുടെ ടീമിന്റെ ജയം. 

ഈഡന്‍ ഗാര്‍ഡനിലാണ് 15 ഓവര്‍ മത്സരം നടന്നത്. ആറാം സ്ഥാനത്ത് ഫിനിഷറായാണ് ഗാംഗുലി ബാറ്റ് ചെയ്തത്. 20 പന്തില്‍ നിന്ന് ഗാംഗുലി 35 റണ്‍സ് നേടി. രണ്ട് സിക്‌സും നാല് ഫോറും ഗാംഗുലിയില്‍ നിന്ന് വന്നു. ബൗളിങ്ങിലാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ തിളങ്ങിയത്. 

മൂന്ന് വിക്കറ്റ് വീഴ്ത്തി ജയ് ഷാ

ഇടംകയ്യന്‍ പേസ് ബൗളറായി ഏഴ് ഓവര്‍ എറിഞ്ഞ ജയ് ഷാ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റും ജയ് ഷാ വീഴ്ത്തിയതില്‍ ഉള്‍പ്പെടുന്നു. രണ്ട് റണ്‍സ് എടുത്ത മുഹമ്മദ് അസ്ഹറുദ്ദീനെ ജയ് ഷാ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 

ജയ് ഷായുടെ ഇലവന്‍ മുന്‍പില്‍ വെച്ച 128 റണ്‍സ് ചെയ്ത് ചെയ്ത് ഇറങ്ങിയ ഗാംഗുലിയുടെ ടീമിന് 127 റണ്‍സ് കണ്ടെത്താനാണ് കഴിഞ്ഞത്. ഗാംഗുലിയും അസ്ഹറുദ്ദീനും അഞ്ച് ഓവര്‍ വീതം എറിഞ്ഞു. ഗാംഗുലി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അസ്ഹറുദ്ദീന് വിക്കറ്റ് നേടാനായില്ല.