വാങ്കഡെയില്‍ 14 വിക്കറ്റുമായി അജാസ്, 41 വര്‍ഷം ഇളകാതിരുന്ന റെക്കോര്‍ഡും കടപുഴക്കി

ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിന് പിന്നാലെ ഇയാന്‍ ബോതമിന്റെ 41 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡുകളിലൊന്നും കടപുഴക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

 
മുംബൈ: ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിന് പിന്നാലെ ഇയാന്‍ ബോതമിന്റെ 41 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡുകളിലൊന്നും കടപുഴക്കി ന്യൂസിലാന്‍ഡിന്റെ അജാസ് പട്ടേല്‍. മുംബൈ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 14 വിക്കറ്റ് ആണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. 

ഇന്ത്യക്കെതിരായ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ ഇതുവരെ ഇയാന്‍ ബോതമിന്റെ പേരിലായിരുന്നു 1980ല്‍ മുംബൈ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 106 റണ്‍സ് വഴങ്ങി 13 വിക്കറ്റ് ആണ് ഇയാന്‍ ബോതം വീഴ്ത്തിയത്. ഈ മുംബൈ ടെസ്റ്റില്‍ 14 വിക്കറ്റ് വീഴ്ത്തി ഇയാന്‍ ബോതമിനെ അജാസ് പട്ടേല്‍ ഇവിടെ പിന്നിലേക്ക് മാറ്റി. 

കിവീസ് ബൗളറുടെ രണ്ടാമത്തെ മികച്ച ടെസ്റ്റ് ഫിഗര്‍

ന്യൂസിലാന്‍ഡിന് വേണ്ടിയുള്ള ഏറ്റവും മികച്ച ബൗളിങ് ഫിഗറില്‍ രണ്ടാമത്തേതുമാണ് അജാസ് പട്ടേല്‍ മുംബൈയില്‍ കണ്ടെത്തിയത്. 1985ല്‍ 15 വിക്കറ്റ് വീഴ്ത്തിയ റിച്ചാര്‍ഡ് ഹഡ്‌ലിയുടേതാണ് ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലാന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച ഫിഗര്‍. 

വാങ്കഡെയിലെ ഏറ്റവും മികച്ച ഫിഗറാണ് അജാസ് പട്ടേല്‍ കണ്ടെത്തിയത്. 1980ല്‍ ഇയാന്‍ ബോതം 13 വിക്കറ്റ് വീഴ്ത്തിയതും വാങ്കഡെയിലായിരുന്നു. 2016ല്‍ വാങ്കഡെയില്‍ ആര്‍ അശ്വിന്‍ 12 വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com