മൂന്നാം ദിനം കടന്നുകൂടി ന്യൂസിലാന്‍ഡ്, ഇന്ത്യക്ക് ജയം അഞ്ച് വിക്കറ്റ് അകലെ 

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാം ദിനം അവസാനിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം അതിജീവിച്ച് ന്യൂസിലന്‍ഡ്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ് മൂന്നാം ദിനം അവസാനിപ്പിച്ചത്. 

സമനില പിടിക്കണം എങ്കില്‍ രണ്ട് ദിനം ന്യൂസിലാന്‍ഡിന് ഇനി പിടിച്ചു നില്‍ക്കണം. ജയിക്കണം എങ്കില്‍ വേണ്ടത് 400 റണ്‍സ് കൂടി. എന്നാല്‍ നാലാം ദിനം ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡിനെ ഓള്‍ഔട്ട് ആക്കാനുള്ള പദ്ധതികളുമായിട്ടാവും ഇന്ത്യ വരിക എന്ന് വ്യക്തം. 

തുണച്ചത് ഡാരില്‍ മിച്ചലിന്റെ അര്‍ധ ശതകം

60 റണ്‍സ് എടുത്ത ഡാരില്‍ മിച്ചലിന്റെ ഇന്നിങ്‌സ് ആണ് മൂന്നാം ദിനം കടന്നുകൂടാന്‍ ന്യുസിലന്‍ഡിനെ തുണച്ചത്. 92 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും നേടിയാണ് ഡാരില്‍ മിച്ചല്‍ 60 റണ്‍സ് കണ്ടെത്തിയത്. 36 റണ്‍സ് എടുത്ത ഹെന്റി നികോള്‍സിനൊപ്പം ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ട് ഉയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യക്ക് അധികം സമയം വേണ്ടിവന്നില്ല. 

ഡാരില്‍ മിച്ചല്‍ മടങ്ങിയതിന് പിന്നാലെ ടോം ബ്ലണ്ടല്‍ റണ്‍ഔട്ട് ആയി തിരികെ കയറി. കാണ്‍പൂര്‍ ടെസ്റ്റില്‍ കിവീസിനെ സമനില പിടിക്കാന്‍ തുണച്ച രചിന്‍ രവീന്ദ്രയാണ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഹെന്റി നികോള്‍സിനൊപ്പം ക്രീസില്‍. അശ്വിന്‍ മൂന്ന് വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com