മുംബൈ ടെസ്റ്റ്; മൂന്നാം ദിനം ഫീല്‍ഡ് ചെയ്യാതെ മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫീല്‍ഡിങ്ങിന് ഇറങ്ങാതെ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫീല്‍ഡിങ്ങിന് ഇറങ്ങാതെ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇരുവരും ബാറ്റിങ്ങിന് ഇറങ്ങി എങ്കിലും ഫീല്‍ഡ് ചെയ്യാന്‍ ഗ്രൗണ്ടില്‍ എത്തിയില്ല. 

ശനിയാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ നടുവിരലിന് പരിക്കേറ്റതോടെയാണ് ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത്. ശനിയാഴ്ച ഗില്‍ ബാറ്റ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. പൂജാരയാണ് മായങ്കിനൊപ്പം ഓപ്പണ്‍ ചെയ്തത്. വണ്‍ഡൗണ്‍ ആയാണ് പൂജാര ക്രീസിലെത്തിയത്. 47 റണ്‍സ് നേടുകയും ചെയ്തു. 

മായങ്കിന് വലത് കൈക്ക് പരിക്ക്‌

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്. വലത് കയ്യില്‍ പന്ത് കൊണ്ടാണ് പരിക്ക്. മുന്‍കരുതലിന്റെ ഭാഗമായി ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങാതിരിക്കുകയായിരുന്നു. മുംബൈയില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 62 റണ്‍സും നേടി. 

540 റണ്‍സാണ് ന്യൂസിലാന്‍ഡിന് മുന്‍പില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ വെച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സമ്മര്‍ദത്തിന് നടുവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലാന്‍ഡിന് 55 റണ്‍സിലേക്ക് എത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. എന്നാല്‍ അര്‍ധ ശതകം നേടി ഡാരില്‍ മിച്ചല്‍ കീവിസിനായി പൊരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com