'പിക്ചര്‍ പെര്‍ഫെക്ട്' ; വൈറലായി അശ്വിന്‍ പങ്കുവെച്ച ചിത്രം

പിക്ചര്‍ പെര്‍ഫെക്ട്' എന്ന തലവാചകത്തോടെ ഐസിസിയും ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്
അശ്വിൻ ട്വീറ്റ് ചെയ്ത ചിത്രം
അശ്വിൻ ട്വീറ്റ് ചെയ്ത ചിത്രം

മുംബൈ : മല്‍സരങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പിനും അപ്പുറം വ്യക്തിപരമായ ആക്രമണത്തിലേക്കു വരെ പോകുന്ന നിരവധി സംഭവങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളിക്കിടയിലെ പ്രശ്‌നങ്ങള്‍ ടീമുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളായി മാറുന്നതും നിരവധി കേട്ടിട്ടുണ്ട്. 

എന്നാല്‍ ടെസ്റ്റ് മല്‍സരശേഷം ഇന്ത്യന്‍ താരം അശ്വിന്‍ പുറത്തുവിട്ട അപൂര്‍വ ചിത്രം സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അപൂര്‍വ വിരുന്നായി വിശേഷിപ്പിക്കപ്പെടുകയാണ്. മല്‍സരശേഷം ഇന്ത്യയുടേയും ന്യൂസിലാന്‍ഡിന്റേയും താരങ്ങള്‍ നില്‍ക്കുന്ന ചിത്രമാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്. 

നാലു താരങ്ങള്‍ അവരവരുടെ ജഴ്‌സിയുമിട്ട് നിന്നപ്പോള്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരാണ് തെളിഞ്ഞത്. ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍, കിവീസ് താരങ്ങളായ അജാസ് പട്ടേല്‍, രവീന്ദ്ര രചിന്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടേതാണ് ചിത്രങ്ങള്‍. 

അശ്വിന്‍ ട്വീറ്റു ചെയ്ത ചിത്രം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു. നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 'പിക്ചര്‍ പെര്‍ഫെക്ട്' എന്ന തലവാചകത്തോടെ ഐസിസിയും ഈ ചിത്രം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com