ആഷസില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച, 147ന് പുറത്ത്‌; 5 വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റന്‍ കമിന്‍സ്‌

ടോസ് നേടി ഗബ്ബയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 122-8 എന്ന നിലയിലേക്കാണ് തകര്‍ന്നടിഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. 147 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ഗബ്ബയില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. ഇവിടെ നിന്ന് തിരികെ കയറാന്‍ ഒരുഘട്ടത്തിലും ഇംഗ്ലണ്ടിനായില്ല.

ആദ്യ ദിനം രണ്ടാം സെഷന്‍ അതിജീവിക്കാനാവാതെ 51 ഓവറില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. വിക്കറ്റ് വേട്ടയ്ക്ക് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് നേതൃത്വം നല്‍കിയപ്പോള്‍ തിരികെ കയറാന്‍ കഴിയാത്ത വിധം ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്‍മാര്‍ തകര്‍ത്തിട്ടു. 

ജോസ് ബട്ട്‌ലര്‍ 39 റണ്‍സും ഓലെ പോപ്പ് 35 റണ്‍സും ഹസീബ് ഹമീദ് 25 റണ്‍സും നേടി. ഇംഗ്ലണ്ട് നിരയില്‍ ആറ് പേര്‍ രണ്ടക്കം കടന്നില്ല. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ കമിന്‍സ് അഞ്ച് വിക്കറ്റ് നേട്ടം തൊട്ടു. 

ആഷസ് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളര്‍

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ ഡെലിവറിയില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ ബേണ്‍സിനെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കുകായിരുന്നു. ആഷസ് പരമ്പരയുടെ ചരിത്രത്തില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം ബൗളറായി സ്റ്റാര്‍ക്ക് മാറി. 

1936ലാണ് ഇതിന് മുന്‍പ് ആഷസില്‍ ഇന്നിങ്‌സിലെ ആദ്യ ഡെലിവറിയില്‍ തന്നെ ബൗളര്‍ വിക്കറ്റ് നേടുന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റാന്‍ വര്‍തിങ്ടനെ ഓസ്‌ട്രേലിയയെ എര്‍നീ മകോര്‍മിക് പുറത്താക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com