ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

7 ഇന്നിങ്‌സ്, 774 റണ്‍സ്, ഒന്നാം റാങ്ക് തിരികെ പിടിച്ചു വരവ്‌; മറ്റൊരു ആഷസ് സ്മിത്തിന് മുന്‍പില്‍

സ്വന്തം മണ്ണില്‍ ആഷസ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ ഒരുങ്ങുമ്പോള്‍ ശ്രദ്ധയെല്ലാം സ്റ്റീവ് സ്മിത്തിലേക്കാണ്

ബ്ബയില്‍ നാളെ ആഷസ് പോരിന് കൊടി ഉയരും. ആഷസിന് തൊട്ടുമുന്‍പ് ക്യാപ്റ്റനെ മാറ്റേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഓസ്‌ട്രേലിയ വരുന്നത്. സ്വന്തം മണ്ണില്‍ ആഷസ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ ഒരുങ്ങുമ്പോള്‍ ശ്രദ്ധയെല്ലാം സ്റ്റീവ് സ്മിത്തിലേക്കാണ്. 

പന്ത് ചുരണ്ടലില്‍ ശിക്ഷപ്പെട്ടതിന് ലഭിച്ച വിലക്കിന് ശേഷം സ്മിത്ത് തിരിച്ചെത്തിയത് ലോകകപ്പിലേക്കായിരുന്നു. ലോകകപ്പിലും ആഷസിലെ ആദ്യ ടെസ്റ്റിലും ഗാലറിയില്‍ നിന്ന് കൂവലാണ് സ്മിത്തിനെ കാത്തിരുന്നത്. എന്നാല്‍ ആഷസ് പരമ്പര കഴിഞ്ഞപ്പോഴേക്കും സ്മിത്ത് വിമര്‍ശകരുടെ വായടപ്പിച്ചു. 

സ്മിത്തിനെ പുറത്താക്കാനാവാതെ വലഞ്ഞ് ഇംഗ്ലണ്ട് ബൗളര്‍മാര്‍

ആഷസിലേക്കായിരുന്നു. 144,142,92,211 എന്നിങ്ങനെയായിരുന്നു ആഷസിലെ സ്മിത്തിന്റെ സ്‌കോര്‍. ആഷസിലെ നാല് ടെസ്റ്റിലെ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 774 റണ്‍സ് ആണ് സ്റ്റീവ് സ്മിത്ത് വാരിക്കൂട്ടിയത്.110.57 ആയിരുന്നു ബാറ്റിങ് ശരാശരി. മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും സ്മിത്ത് ഇവിടെ നേരിട്ടപ്പോള്‍ ഓസീസ് താരത്തെ പുറത്താക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പ്രയാസപ്പെട്ടു. 

ചര്‍ച്ചയായത് സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് പരീക്ഷണങ്ങളും

2019 ഓഗസ്റ്റ് ഒന്ന് വരെ സ്റ്റീവ് സ്മിത്ത് ഒരു ടെസ്റ്റ് പോലും കളിച്ചിരുന്നില്ല. എന്നാല്‍ ആഷസിലെ ക്ലാസിക് ഇന്നിങ്‌സുകളുടെ ബലത്തില്‍ സ്റ്റീവ് സ്മിത്ത്  ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചു. അവിടെ ഇംഗ്ലണ്ട് ബൗളര്‍മാരെ കളിപ്പിച്ച സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് ടെക്‌നിക്കുകളും വലിയ ചര്‍ച്ചയായി.

സ്മിത്തിന്റെ ആഷസിലെ പ്രകടനം അന്ന് സച്ചിൻ ടെണ്ടുൽക്കർ വിലയിരുത്തിയത് ഇങ്ങനെ,  ലോർഡ്‌സിലെ ആദ്യ ടെസ്റ്റിൽ ലെഗ് സ്റ്റംപിൽ നിന്ന് മുൻപിലേക്ക് കയറി ബൗളർമാരെ ഇവിടേക്ക് ലക്ഷ്യം വയ്ക്കാൻ സ്മിത്ത് പ്രേരിപ്പിച്ചു. രണ്ടാം ടെസ്റ്റിലേക്ക് എത്തിയപ്പോൾ പൊസിഷനിൽ വന്ന പിഴവാണ് ആർച്ചർക്കെതിരെ സ്മിത്തിനെ കുഴക്കിയതെന്ന് സച്ചിൻ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com