'കൂടുതല്‍ തലവേദനകള്‍ വരുമെന്നാണ് പ്രതീക്ഷ, അതിനൊരു സുഖമുണ്ട്'; സെലക്ഷന്‍ പ്രതിസന്ധിയില്‍ രാഹുല്‍ ദ്രാവിഡ് 

ളിക്കാരുമായി വേണ്ടത് പോലെ ആശയവിനിമയം നടത്താനും എന്തുകൊണ്ട് എന്ന് അവരോട് വിശദീകരിക്കാനും കഴിഞ്ഞാല്‍ പിന്നെ ഒരു പ്രശ്‌നമുണ്ട് എന്ന് തോന്നുന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര പിടിച്ച ഇന്ത്യന്‍ സംഘത്തിന് മുന്‍പില്‍ ഇനിയുള്ളത് സൗത്ത് ആഫ്രിക്കയാണ്. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ പ്ലേയിങ് ഇലവന്‍ സെലക്ഷന്‍ ഇന്ത്യക്ക് തലവേദനയാണ്. പൂജാര, രഹാനെ എന്നിവരുടെ ഫോം ഇല്ലായ്മയും ശ്രേയസ്, മായങ്ക് എന്നിവര്‍ ഫോമിലേക്ക് ഉയരുകയും ചെയ്തതോടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ടീമിനെ സെറ്റ് ചെയ്യുക എങ്ങനെ എന്ന ആകാംക്ഷ ഉയരുന്നു. 

കൂടുതല്‍ തലവേദനങ്ങള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷ. യുവതാരങ്ങള്‍ മികവ് കാണിക്കുന്നതിലൂടെ വരുന്ന ഈ തലവേദന സുഖമുള്ളതാണ് എന്നാണ് രാഹുല്‍ ദ്രാവിഡ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. ചില കടുപ്പമേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. എന്നാല്‍ കളിക്കാരുമായി വേണ്ടത് പോലെ ആശയവിനിമയം നടത്താനും എന്തുകൊണ്ട് എന്ന് അവരോട് വിശദീകരിക്കാനും കഴിഞ്ഞാല്‍ അവിടെ പിന്നെ ഒരു പ്രശ്‌നമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, ന്യൂസിലാന്‍ഡിന് എതിരായ പരമ്പര ജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 

കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ട്‌

ഇതൊരു നല്ല സാഹചര്യമാണ്. ഇവിടേക്ക് എത്തുമ്പോള്‍ പല കളിക്കാര്‍ക്കും പരിക്കേറ്റു. അതൊരു വെല്ലുവിളിയാണ്. ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ട്. എന്നാല്‍ സ്ഥാനം നേടുന്നതിനായി പരസ്പരം വെല്ലുവിളി ഉയര്‍ത്തുന്നതായും ദ്രാവിഡ് ചൂണ്ടിക്കാണിച്ചു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ രഹാനെ ആദ്യ ടെസ്റ്റില്‍ ഇടം നേടാനുള്ള സാധ്യതകള്‍ വിരളമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് കരുതലോടെയാണ് കോഹ് ലി പ്രതികരിച്ചത്. മുന്‍പ് സമ്മര്‍ദ ഘട്ടങ്ങളില്‍ ടീമിനെ തുണച്ച കളിക്കാരെ സംരക്ഷിക്കും എന്ന നിലയിലായിരുന്നു കോഹ് ലിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com