ഏകദിന ക്യാപ്റ്റന്‍സിയിലെ മാറ്റം, കൂടുതല്‍ സമയം തേടി സെലക്ടര്‍മാര്‍; കോഹ്‌ലിയുമായി സംസാരിക്കും

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന സംഘത്തെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ കൂടുതല്‍ സമയം തേടിയതായി റിപ്പോര്‍ട്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന സംഘത്തെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ കൂടുതല്‍ സമയം തേടിയതായി റിപ്പോര്‍ട്ട്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ് ലിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റി കൂടുതല്‍ സമയം ചോദിച്ചു. 

എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ പരമ്പരക്കുള്ള ടെസ്റ്റ് ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. രഹാനെ, പൂജാര എന്നിങ്ങനെ ഫോമില്ലാതെ നില്‍ക്കുന്ന സീനിയര്‍ താരങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിന് അനുകൂലമായാണ് സെലക്ടര്‍മാരുടെ നിലപാട്. ഏകദിന ടീമിലേക്ക് ശിഖര്‍ ധവാനും മടങ്ങി എത്തിയേക്കും. 

രോഹിത്തിന്റെ റോളില്‍ വ്യക്തത വരുത്തും

രോഹിത്തിനെ ട്വന്റി20 ക്യാപ്റ്റനാക്കിയ സാഹചര്യത്തില്‍ ഏകദിന ക്യാപ്റ്റനായും പ്രഖ്യാപിക്കണം എന്ന ആവശ്യം ബിസിസിഐയില്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോഹ് ലിക്ക് പറയാനുള്ളത് എന്താണെന്ന് സെലക്ടര്‍മാര്‍ ആരാഞ്ഞേക്കും. രോഹിത്തുമായും ഇത് സംബന്ധിച്ച് സംസാരിക്കും. രോഹിത്തിന്റെ റോളില്‍ വ്യക്തത വരുത്തും, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജനുവരി 19നാണ് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ ഏകദിനം. അതിന് മുന്‍പ് ഇന്ത്യയില്‍ വിജയ് ഹസാരെ ട്രോഫിയും നടക്കും. വിജയ് ഹസാരെയില്‍ മികവ് കാണിക്കുന്ന കളിക്കാരെ കൂടി സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി പരിഗണിക്കുകയാണ് സെലക്ടര്‍മാരുടെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com