ആദ്യ സെഷനില്‍ സ്റ്റോക്ക്‌സിന്റെ 14 നോബോള്‍, ഒന്ന് പോലും കാണാതെ അമ്പയര്‍

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറിന് സെഞ്ചുറി നഷ്ടം. 94 റണ്‍സില്‍ നില്‍ക്കെ വാര്‍ണറെ ഒലെ റോബിന്‍സണ്‍ മടക്കി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറിന് സെഞ്ചുറി നഷ്ടം. 94 റണ്‍സില്‍ നില്‍ക്കെ വാര്‍ണറെ ഒലെ റോബിന്‍സണ്‍ മടക്കി. ഗബ്ബയില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 100 പിന്നിട്ടു.

17 റണ്‍സില്‍ നില്‍ക്കെ ഡേവിഡ് വാര്‍ണറെ ബെന്‍ സ്റ്റോക്ക്‌സ് ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ റിപ്ലേകളില്‍ നോബോള്‍ എന്ന് കണ്ടതോടെ വാര്‍ണര്‍ രക്ഷപെട്ടു. ഇവിടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ അത് നോബോള്‍ വിളിച്ചിരുന്നില്ല. പരിശോധനയില്‍ ആ ഓവറില്‍ ബെന്‍ സ്‌റ്റോക്ക്‌സ് എറിഞ്ഞ ആദ്യ നാല് ഡെലിവറിയും നോബോള്‍ ആണെന്ന് കണ്ടെത്തി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തേര്‍ഡ് അമ്പയര്‍ ഓരോ പന്തും  പരിശോധിക്കണം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തേര്‍ഡ് അമ്പയര്‍ ഓരോ പന്തും നോബോള്‍ ആണോ എന്ന് പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഗബ്ബയില്‍ നോബോള്‍ ചെക്ക് ചെയ്യുന്ന തേര്‍ഡ് അമ്പയറുടെ ഉപകരം കേടായിരുന്നു എന്നാണ് ബ്രോഡ്കാസ്‌റ്റേഴ്‌സ് വെളിപ്പെടുത്തിയത്. 

രണ്ടാം വിക്കറ്റില്‍ ലാബുഷെയ്‌നിനൊപ്പം നിന്ന് വാര്‍ണര്‍ 156 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 74 റണ്‍സില്‍ നില്‍ക്കെ ലാബുഷെയ്‌നിനെ സ്പിന്നര്‍ ജാക്ക് ലീച്ച് മടക്കി. കഴിഞ്ഞ ആഷസിലെ ഹീറോ സ്റ്റീവ് സ്മിത്തിന് ഗബ്ബയില്‍ 12 റണ്‍സ് മാത്രമാണ് നേടാനായത്. ട്രാവിസ് ഹെഡ് അര്‍ധ ശതകം പിന്നിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com