'3 ഐസിസി ടൂര്‍ണമെന്റിലെ തോല്‍വികളിലും സാമ്യം', നിര്‍ണായക ഘടകം ചൂണ്ടി രോഹിത് ശര്‍മ 

10-3 എന്ന നിലയില്‍ തകര്‍ന്നാല്‍ അതുപോലൊരു സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഐസിസി ടൂര്‍ണമെന്റുകളില്‍ ടീമിന് കാലിടറുന്നത് എവിടെയെന്ന് ചൂണ്ടിക്കാണിച്ച് രോഹിത് ശര്‍മ. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ലോകകപ്പിലും ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും തുടക്കത്തിലേറ്റ തകര്‍ച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന് രോഹിത് പറഞ്ഞു. 

ഇവിടെയെല്ലാം തുടക്കത്തില്‍ നമുക്ക് തിരിച്ചടിയേറ്റു. അക്കാര്യം എന്റെ മനസില്‍ എപ്പോഴും ഉണ്ടാവും. ഏറ്റവും മോശം അവസ്ഥ നേരിടാനും തയ്യാറായിരിക്കണം. 10-3 എന്ന നിലയില്‍ തകര്‍ന്നാല്‍ അതുപോലൊരു സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണം. അങ്ങനെ മുന്‍പോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, രോഹിത് പറയുന്നു. 

രണ്ട് ഓവറില്‍ 10-2 നിലയിലായി എന്ന് കരുതുക. എന്ത് ചെയ്യും? എന്താണ് പ്ലാന്‍?

10-3 എന്ന നിലയിലേക്ക് വീണാല്‍ അതിനര്‍ഥം 180,190 സ്‌കോറിലേക്ക് എത്താനാവില്ല എന്നല്ല. ആ നിലയില്‍ കളിക്കാര്‍ തയ്യാറെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സെമി ഫൈനല്‍ കളിക്കുമ്പോള്‍ രണ്ട് ഓവറില്‍ 10-2 നിലയിലായി എന്ന് കരുതുക. എന്ത് ചെയ്യും? എന്താണ് പ്ലാന്‍? അങ്ങനെയൊരു സാഹചര്യം സങ്കല്‍പ്പിച്ച് എങ്ങനെ പ്രതികരിക്കും എന്നാണ് എനിക്ക് അറിയേണ്ടത്, ഇന്ത്യയുടെ പുതിയ ഏകദിന നായകന്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് ഐസിസി ടൂര്‍ണമെന്റ് നോക്കിയാല്‍ മൂന്നിലും നമ്മള്‍ തോറ്റതിന് സാമ്യതകളുണ്ട്. പാകിസ്ഥാനെതിരെ രണ്ട് വട്ടവും ന്യൂസിലാന്‍ഡിന് എതിരെ ഒരുതവണയും. എന്നാല്‍ അങ്ങനെ സംഭവിക്കാം. മൂന്ന് വട്ടം അങ്ങനെ സംഭവിച്ചു. നാലാമത് അങ്ങനെ സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം എന്നും രോഹിത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com